മുസഫർനഗർ: ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഡോക്ടർ പെൺകുട്ടിയുടെ കാലൊടിച്ചതായി പരാതി. കൈക്കൂലിപ്പണം നൽകാൻ വൈകിയതിനെത്തുടർന്നാണ് ഡോക്ടർ ക്രൂരത കാണിച്ചതെന്നാണ് ആരോപണം. 14 വയസ്സുള്ള മാനസിക വെല്ലുവിളികൾ നേരിടുന്ന പെൺകുട്ടിയാണ് ആക്രമണത്തിന് ഇരയായത്.(Doctor Allegedly Breaks Child's Leg in Muzaffarnagar Hospital)
പെൺകുട്ടിയുടെ ശസ്ത്രക്രിയക്കായി 25,000 രൂപയാണ് ഡോക്ടർ ആവശ്യപ്പെട്ടത്. വിധവയായ അമ്മയ്ക്ക് ഇത്രയും...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണ്ണായക തെളിവായ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ സമഗ്രമായ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. നേരത്തെ നടന്ന അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ടാണ് അതിജീവിത വീണ്ടും നിയമപോരാട്ടം ശക്തമാക്കുന്നത്.(Actress Assault Case, Survivor Seeks Fresh Probe in Memory Card Leak Case)
കേസ് അട്ടിമറിക്കാൻ...
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ അന്വേഷണവുമായി മുന്നോട്ടുപോകാൻ ഹൈക്കോടതി അനുമതി നൽകിയതിന് പിന്നാലെ നടപടികൾ വേഗത്തിലാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസിലെ പുരോഗതി വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗം നിലവിലെ അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തുകയും, തുടർ നടപടികൾക്കായി ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകുകയും ചെയ്തു.(CMRL Exalogic Case, ED Accelerates Probe)
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ എംഡി...
ലണ്ടൻ: യുകെയിൽ പതിനാലുകാരിയായ പെൺകുട്ടിയെ ഓൺലൈനിലൂടെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ച ഇന്ത്യൻ യുവാവ് പിടിയിലായി. ഗുജറാത്ത് സ്വദേശിയായ പ്രണവ് ഭട്ട് (27) എന്ന യുവാവാണ് യുകെയിലെ പ്രാദേശിക പൗരന്മാരുടെ കൂട്ടായ്മയായ 'ബ്രിട്ടീഷ് പേട്രിയറ്റ്സ്' എന്ന സംഘത്തിന്റെ പിടിയിലായത് (Indian Man Online Grooming UK Arrest). പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഇയാൾ നടത്തിയ ഓൺലൈൻ...
തിരുവനന്തപുരം: ഔദ്യോഗിക സന്ദർശനവേളകളിൽ തനിക്ക് നൽകുന്ന 'ഗാർഡ് ഓഫ് ഓണർ' ആചാരം ഒഴിവാക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇതുമായി ബന്ധപ്പെട്ട് പൊലീസ് മേധാവി റവാഡ എ. ചന്ദ്രശേഖർക്ക് അദ്ദേഹം നിർദേശം നൽകി.( VD Satheesan Rejects Guard of Honour)
ഇത്തരം ആചാരപരമായ ചടങ്ങുകൾക്കായി സേനാംഗങ്ങളെ നിയോഗിക്കേണ്ടതില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഗസ്റ്റ് ഹൗസുകളിലും...
ധർമ്മശാല: ഹിമാചൽ പ്രദേശിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ധർമ്മശാലയിൽ മദ്യപിച്ചെത്തിയ വിദേശ വിനോദസഞ്ചാരി പൊതുസ്ഥലത്ത് വൻതോതിൽ അക്രമം അഴിച്ചുവിട്ട സംഭവം സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധത്തിന് കാരണമാകുന്നു (Drunk Foreign Tourist Market Chaos). ധർമ്മശാലയിലെ തിരക്കേറിയ കച്ചേരി ചൗക്ക്, കോട്വാലി ബസാർ പരിസരത്തായിരുന്നു സംഭവം. കടുത്ത മദ്യലഹരിയിലായിരുന്ന ഇയാൾ റോഡരികിലെ പച്ചക്കറി കടകളിൽ...
മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവെച്ച് ജീവനൊടുക്കി. ഗോവർദ്ധൻ റോഡിലെ സൂര്യനഗർ കോളനിയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. മധ്യപ്രദേശ് ദാതിയ സ്വദേശിനി പോഖൻ (23), ജാൻസി സ്വദേശി മിഥുൻ (27) എന്നിവരാണ് മരിച്ചത്.(Man Kills Wife And Commits Suicide In Mathura)
അഞ്ച് വർഷം മുൻപായിരുന്നു ഇവരുടെ...
നാഗ്പൂർ: കാമുകിമാർക്ക് ഐഫോൺ സമ്മാനിക്കാൻ വെയർഹൗസിന്റെ മേൽക്കൂര പൊളിച്ച് 6.5 ലക്ഷം രൂപ വിലമതിപ്പുള്ള ആഡംബര ഡിസൈനർ ടാപ്പുകൾ മോഷ്ടിച്ച യുവാക്കൾ നാഗ്പൂരിൽ പിടിയിൽ (Nagpur Luxury Tap Theft Case). 'രാഹുൽ സെറാമിക്സ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്ഥാപനത്തിന്റെ വെയർഹൗസിൽ മെയ് 27-നും 28-നും മധ്യേയുള്ള രാത്രിയിലാണ് വൻ കവർച്ച നടന്നത്. ലക്ഷങ്ങൾ...
ഛത്തർപൂർ: മധ്യപ്രദേശിലെ ഛത്തർപൂരിൽ കുടുംബവഴക്കിനെത്തുടർന്ന് ഭർത്താവിനെ വടികൊണ്ട് തല്ലിക്കൊന്ന് മൃതദേഹത്തിനടുത്ത് എട്ട് മണിക്കൂറോളം കാവലിരുന്ന യുവതി ഒടുവിൽ പോലീസിൽ കീഴടങ്ങി ( Chhatarpur Domestic Violence Murder). നീലം കുശ്വാഹ എന്ന യുവതിയാണ് ഭർത്താവ് ദീൻദയാൽ കുശ്വാഹയെ കൊലപ്പെടുത്തിയ ശേഷം പോലീസിന് മുൻപാകെ കുറ്റം സമ്മതിച്ചത്. കഴിഞ്ഞ നാല് വർഷമായി ഭർത്താവുമായി അകന്ന് സ്വന്തം...
ന്യൂഡൽഹി: ഡൽഹി സർവ്വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറെ കിഴക്കൻ ഡൽഹിയിലെ ഫ്ലാറ്റിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ശിവാജി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ദേവോസ്മിത പോൾ ആണ് കൊല്ലപ്പെട്ടത് (Delhi University Professor Murder). വസുന്ധര എൻക്ലേവിലെ സത്യം അപ്പാർട്ട്മെന്റിൽ തനിച്ചായിരുന്നു ഇവർ താമസിച്ചിരുന്നത്. ഇവരുടെ ഭർത്താവ് ബെംഗളൂരുവിലാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2:30 ഓടെയാണ്...
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപനിർമ്മാണവുമായി ബന്ധപ്പെട്ട സ്വർണത്തരിമറി കേസിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് പി.എസ്. പ്രശാന്ത്. ഗൂഢാലോചന നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. 2025-ൽ...