ബംഗാൾ ഉൾക്കടലിൽ റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഞായറാഴ്ച പുലർച്ചെ 5:05-ഓടെയാണ് ഭൂചലനമുണ്ടായത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം ഉൾപ്പെടെയുള്ള തീരദേശ ജില്ലകളിൽ പ്രകമ്പനം അനുഭവപ്പെട്ടു. വിശാഖപട്ടണത്തിന് പുറമെ അനകാപള്ളി, വിജയനഗരം, കാക്കിനട, കോനസീമ ജില്ലകളിലെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. (Bay of Bengal Earthquake)
വിശാഖപട്ടണം നഗരത്തിലെ ഗജുവാല, മംഗളപാലം,...
അനന്തപൂർ: ആന്ധ്രാപ്രദേശിലെ അനന്തപൂരിൽ തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം കേന്ദ്രീകരിച്ച് നടന്ന കൊലപാതകക്കേസ്, സ്ഥലത്തുനിന്ന് ലഭിച്ച ഒരു ചെറിയ തെളിവിലൂടെ പോലീസ് തെളിയിച്ചു (Anantapur Murder Case). മൃതദേഹത്തിന് അരികിൽ നിന്ന് ലഭിച്ച ഒരു പപ്പടം പാക്കറ്റാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. കർണാടകയിലെ ബല്ലാരി സ്വദേശികളായ ബസവരാജു (31), കോട്രേഷ് (36) എന്നിവരെയാണ്...
കർണൂൽ: ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിലെ ജോന്നഗിരിയിൽ 405 കോടി രൂപ ചെലവിൽ നിർമ്മിച്ച അത്യാധുനിക സ്വർണ്ണ ഖനന-സംസ്കരണ പദ്ധതി മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ഉദ്ഘാടനം ചെയ്തു. ഇതോടെ സംസ്ഥാനത്ത് വാണിജ്യാടിസ്ഥാനത്തിലുള്ള സ്വർണ്ണ ഉൽപ്പാദനത്തിന് ഔദ്യോഗികമായി തുടക്കമായി.(Gold Mining Project in Kurnool, CM Chandrababu Naidu Inaugurates Rs 405 Crore Project...
നെല്ലൂർ: പത്ത് വയസ്സുകാരിയുടെ ജന്മദിനാഘോഷത്തിനായി വാങ്ങിയ ചോക്ലേറ്റിൽ പുഴുക്കളെ കണ്ടെത്തിയ സംഭവത്തിൽ നിർമ്മാതാക്കൾക്കും വ്യാപാരിക്കും പിഴ ചുമത്തി നെല്ലൂരിലെ ഉപഭോക്തൃ കോടതി. 50,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതിച്ചെലവും നൽകാനാണ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടത്. പായ്ക്ക് ചെയ്ത ഭക്ഷണ സാധനങ്ങളിൽ പുഴുക്കളെ കാണപ്പെടുന്നത് നിലവാരമില്ലായ്മയുടെ തെളിവാണെന്ന് കോടതി നിരീക്ഷിച്ചു.(...
ആന്ധ്രാപ്രദേശിലെ അനന്ത്പൂർ ജില്ലയിലുള്ള സുബ്രഹ്മണ്യേശ്വര സ്വാമി ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽ നിന്ന് ലഭിച്ച ഒരു ഇരുപത് രൂപ നോട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ് (Andhra Pradesh Temple Unusual Donation). സാധാരണയായി ആരോഗ്യത്തിനും വിജയത്തിനും വേണ്ടിയുള്ള പ്രാർത്ഥനകൾ കാണിക്കവഞ്ചിയിൽ നിക്ഷേപിക്കാറുണ്ടെങ്കിലും, ഈ നോട്ടിന്റെ പുറത്ത് എഴുതിയിരിക്കുന്ന സന്ദേശം അങ്ങേയറ്റം വിചിത്രവും ഞെട്ടിപ്പിക്കുന്നതുമാണ്.
"സ്വാമി, എന്റെ...
അമരാവതി: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡിന്റെ (RINL - വൈസാഗ് സ്റ്റീൽ പ്ലാന്റ്) ഫാക്ടറിയിലുണ്ടായ വൻ തീപിടിത്തത്തിൽ ഒൻപത് തൊഴിലാളികൾക്ക് ദാരുണാന്ത്യം (Vizag Steel Plant Fire Accident). തിങ്കളാഴ്ച വൈകിട്ട് നാലരയോടെ പ്ലാന്റിലെ സ്റ്റീൽ മെൽറ്റിങ് ഷോപ്പ് വിഭാഗത്തിന് കീഴിലുള്ള കണ്ടിന്യൂവസ് കാസ്റ്റിങ് ഡിപ്പാർട്ട്‌മെന്റിലായിരുന്നു രാജ്യത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. അപകടത്തിൽ...
കുർണൂൽ: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ തുടർച്ചയായ രണ്ടാം ഐപിഎൽ കിരീടനേട്ടത്തിന് പിന്നാലെ ആന്ധ്രാപ്രദേശിലെ കുർണൂലിലും ഹൈദരാബാദിലും കനത്ത അക്രമം അഴിച്ചുവിട്ട 18 ക്രിക്കറ്റ് ആരാധകരെ പോലീസ് അറസ്റ്റ് ചെയ്തു (RCB Fans Arrested Public Property Damage). ഞായറാഴ്ച രാത്രി ഫൈനൽ മത്സരം അവസാനിച്ചതിന് തൊട്ടുപിന്നാലെ കുർണൂൽ നഗരത്തിലെ രാജ് വിഹാർ സെന്ററിലാണ് വലിയ...
കുർണൂൽ: ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിൽ അമ്മയും കാമുകനും ചേർന്ന് പതിനഞ്ചുകാരനായ മകനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം രഹസ്യമായി ശ്മശാനത്തിൽ കുഴിച്ചുമൂടിയ ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നു (Mother Kills Son over Illicit Relationship). കുർണൂലിലെ അഡോണി ടൗണിലാണ് നാടിനെ നടുക്കിയ ഈ ദാരുണ കൊലപാതകം അരങ്ങേറിയത്. അഡോണി മണ്ഡലിലെ ജി. ഹൊസല്ലി ഗ്രാമവാസിയായ വീരേന്ദ്ര...
ഇറ്റാനഗർ: ട്രെയിൻ യാത്രയ്ക്കിടെ അജ്ഞാതരുടെ ആക്രമണത്തിന് ഇരയായി ഭയന്നോടിയ അരുണാചൽ പ്രദേശ് സ്വദേശിയായ മധ്യവയസ്കൻ ഒടുവിൽ ശ്മശാനത്തിന് സമീപം മരിച്ച നിലയിൽ (Man Found Dead Ongole Cemetery). അരുണാചലിലെ തിരപ് ജില്ലക്കാരനായ കംലോ മോഫുക്ക് (51) ആണ് മരിച്ചത്. ബെംഗളൂരുവിലുള്ള തന്റെ മക്കളെ കാണാനായി മേയ് 16-ന് ടിൻസുകിയയിൽ നിന്ന് ട്രെയിൻ കയറിയ...
അമരാവതി: ഒരു പായ്ക്കറ്റ് കഞ്ചാവ് വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ട് യുവാവ് മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത് നാട്ടുകാരെയും പോലീസിനെയും മണിക്കൂറുകളോളം മുൾമുനയിലാക്കി (Andhra Pradesh Mobile Tower Ganja Demand). ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലാണ് വലിയ ജനക്കൂട്ടത്തെ സാക്ഷിയാക്കി നാടകീയമായ ഈ സംഭവം അരങ്ങേറിയത്. ഹനുമന്തു എന്ന് പേരുള്ള യുവാവാണ്...
ജെറുസലേം: ഇറാനുമായുള്ള കടുത്ത സൈനിക സംഘർഷങ്ങൾക്കും ലെബനൻ, ഗാസ യുദ്ധങ്ങൾക്കുമിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. രാജ്യത്തെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ...