HomeKerala'നഷ്ടപ്പെട്ടതിനെ കുറിച്ച് ഇപ്പോൾ ചർച്ച വേണ്ട, മികച്ച മന്ത്രിസഭ ആയിരിക്കും വരുന്നത്,...

‘നഷ്ടപ്പെട്ടതിനെ കുറിച്ച് ഇപ്പോൾ ചർച്ച വേണ്ട, മികച്ച മന്ത്രിസഭ ആയിരിക്കും വരുന്നത്, വിഷം ചീറ്റുന്ന പ്രസ്താവനകൾ ഒഴിവാക്കണം’: KC വേണുഗോപാൽ | UDF cabinet

ആലപ്പുഴ: പുതിയ യു.ഡി.എഫ് മന്ത്രിസഭ അധികാരമേൽക്കാനൊരുങ്ങുമ്പോൾ, ആലപ്പുഴയ്ക്ക് മുഖ്യമന്ത്രി പദം നഷ്ടമായതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് വിരാമമിട്ട് കെ.സി. വേണുഗോപാൽ. നഷ്ടപ്പെട്ട കാര്യങ്ങളെക്കുറിച്ച് ഇപ്പോൾ ചർച്ച വേണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, ആലപ്പുഴയ്ക്ക് നഷ്‌ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കുമെന്നും മാധ്യമങ്ങളോട് പറഞ്ഞു.(UDF cabinet, KC Venugopal says Alappuzha will get due share and slams Vellappally Natesan communal remarks)

ഇന്ന് വൈകുന്നേരത്തോടെ മന്ത്രിമാരുടെ അന്തിമ പട്ടിക ഗവർണർക്ക് കൈമാറുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. മുതിർന്ന നേതാവ് രമേശ് ചെന്നിത്തല പുതിയ ക്യാബിനറ്റിൽ വേണമെന്നത് പാർട്ടിയുടെയും മുന്നണിയുടെയും വലിയ ആഗ്രഹമായിരുന്നു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർണ്ണമായും പാലിക്കുന്ന മികച്ച മന്ത്രിസഭയായിരിക്കും വരാൻ പോകുന്നത്. അതിനാൽ ആശങ്ക വേണ്ടെന്നും അദ്ദേഹം ഉറപ്പുനൽകി.

മുസ്ലീം ലീഗിനെ ലക്ഷ്യമിട്ട് ചില കോണുകളിൽ നിന്ന് ബോധപൂർവ്വം നടക്കുന്ന രാഷ്ട്രീയ ആക്രമണങ്ങൾക്കെതിരെ കെ.സി. വേണുഗോപാൽ രൂക്ഷമായി പ്രതികരിച്ചു. തൊട്ടതിനും പിടിച്ചതിനുമെല്ലാം ലീഗിനെ മാത്രം കുറ്റപ്പെടുത്തുന്നത് നാട്ടിൽ സാമുദായിക സ്‌പർധ വളർത്താൻ വേണ്ടിയാണെന്നും ഇതിനു പിന്നിൽ തികച്ചും നല്ല ഉദ്ദേശ്യമില്ല ഉള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വെള്ളാപ്പള്ളി നടേശൻ്റെ ‘യോഗനാദം’ എഡിറ്റോറിയലുമായി ബന്ധപ്പെട്ട ചോദ്യത്തിന് വർഗീയത പടർത്തുന്ന രീതിയിൽ വിഷം ചീറ്റുന്ന പ്രസ്താവനകൾ ഒഴിവാക്കണം എന്ന് അദ്ദേഹം മറുപടി നൽകി.

Story Summary

AICC General Secretary KC Venugopal stated that the upcoming UDF cabinet will ensure strong representation for Alappuzha, and the final list of ministers will be submitted to the Governor by this evening. Strongly condemning recent community-based remarks against the Muslim League, he warned SNDP leader Vellappally Natesan against spewing communal venom through editorials.

Clickable Info Box

Latest updates

പയ്യന്നൂരിലെ കുട്ടിയുടെ മരണം: ജനറൽ അനസ്തീഷ്യ ലോകവ്യാപകമായി അംഗീകരിക്കപ്പെട്ട...

കണ്ണൂർ: പയ്യന്നൂരിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കുട്ടി മരണപ്പെട്ട നിർഭാഗ്യകരമായ സംഭവത്തിൽ, ശസ്ത്രക്രിയയും ജനറൽ അനസ്തീഷ്യയും ആവശ്യമില്ലായിരുന്നു എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ...

നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് പുഴയിൽ ചാടിയ വിദ്യാർത്ഥിനിയെ...

മാഞ്ഞാലി: നീറ്റ് (NEET) പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെത്തുടർന്നുള്ള മാനസിക വിഷമത്താൽ മാഞ്ഞാലിപ്പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച 17-കാരിയായ വിദ്യാർത്ഥിനിയെ സ്വകാര്യ ബസ് ഡ്രൈവർ സാഹസികമായി രക്ഷപെടുത്തി (manjali river suicide attempt). കനത്ത...

10,000 കോടിയുടെ കരാർ ഉറപ്പിച്ചിട്ടില്ല, അത് ‘മിഷൻ സമുദ്ര’യുടെ...

തിരുവനന്തപുരം: കപ്പൽനിർമ്മാണ മേഖലയിലെ വൻകിട നിക്ഷേപവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശൻ നടത്തിയ പ്രസ്താവന ടാറ്റാ ഗ്രൂപ്പ് തള്ളിയതോടെ രൂപപ്പെട്ട വൻ വിവാദത്തിൽ ഔദ്യോഗിക വിശദീകരണവുമായി സംസ്ഥാന സർക്കാർ (CM VD Satheesan...

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷിന് മുൻകൂർ...

കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റുയർത്തിയ 'കാഫിർ സ്ക്രീൻഷോട്ട്' കേസിൽ ഡിവൈഎഫ്ഐ (DYFI) നേതാവ് റിബേഷിന് മുൻകൂർ ജാമ്യം (Kafir screenshot case ). കേസിൽ പോലീസ് അറസ്റ്റ്...

സംസ്ഥാനത്ത് ഇന്നും പവർകട്ടിന് സാധ്യത; പ്രതിസന്ധി തീർക്കാൻ നാളെ...

തിരുവനന്തപുരം: കേന്ദ്ര ഗ്രിഡിൽ നിന്നും പവർ എക്‌സ്‌ചേഞ്ചിൽ നിന്നും ആവശ്യത്തിന് വൈദ്യുതി ലഭ്യമാകാത്തതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്നും കടുത്ത വൈദ്യുതി നിയന്ത്രണത്തിന് (Kerala electricity crisis kseb load shedding today) സാധ്യത....

ഗൃഹോപകരണങ്ങൾ വാങ്ങുമ്പോൾ ‘വാറന്റി’ ചതിക്കുഴിയാകാതിരിക്കാൻ; ഗോദ്റെജ് വിദഗ്ദ്ധൻ നൽകുന്ന...

കൊച്ചി: നമ്മൾ വാങ്ങുന്ന ഗൃഹോപകരണങ്ങളുടെ (Home appliances comprehensive warranty) യഥാർത്ഥ മൂല്യം അത് വാങ്ങുന്ന നിമിഷത്തിൽ മാത്രമല്ല, ഭാവിയിൽ നമ്മുടെ ദൈനംദിന ജീവിതത്തിന് അത് എത്രത്തോളം തടസ്സമില്ലാത്ത സൗകര്യം നൽകുന്നു എന്നതിനെക്കൂടി...

50 നിലകൾ, 190 മീറ്റർ ഉയരം; സംസ്ഥാനത്തെ ഏറ്റവും...

തൃശൂർ: സാംസ്കാരിക നഗരിയുടെ ഹൃദയഭാഗത്ത് വൻ നിക്ഷേപത്തോടെയുള്ള അത്യാഡംബര പാർപ്പിടസമുച്ചയ പദ്ധതി പ്രഖ്യാപിച്ച് ജോയ്ആലുക്കാസ് ഗ്രൂപ്പ് (Joyalukkas gold tower thrissur project launch). ജോയ്ആലുക്കാസിന്റെ റിയൽ എസ്റ്റേറ്റ് വിഭാഗമായ ജോയ്ആലുക്കാസ് ലൈഫ്സ്റ്റൈൽ...

ആഭ്യന്തര സീസണിന് മുന്നോടിയായി കേരള ടീം കശ്മീരിലേക്ക്; വിഷ്ണു...

തിരുവനന്തപുരം: വരാനിരിക്കുന്ന ആഭ്യന്തര ക്രിക്കറ്റ് സീസണിന് മുന്നോടിയായുള്ള നിർണ്ണായക ഒരുക്കങ്ങളുടെ ഭാഗമായി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) സീനിയർ പുരുഷ ടീം ജമ്മു & കശ്മീരിലേക്ക് തിരിക്കുന്നു (Kerala cricket association). ശ്രീനഗറിൽ...