ഡൽഹി ലോധി കോളനിയിലെ ബി.കെ ദത്ത് കോളനിയിൽ ഉണ്ടായ വലിയ തീപിടിത്തത്തിൽ അമ്മയും രണ്ട് പെൺമക്കളും വെന്തുമരിച്ചു (Three Members Die In Delhi Fire). “ഞങ്ങൾ കുടുങ്ങിപ്പോയി, സഹായം എത്തിക്കൂ” എന്ന് തീപിടിത്ത സമയത്ത് യുവതി ഫയർഫോഴ്സിൽ വിളിച്ച് നടത്തിയ അവസാന സന്ദേശം പുറത്തുവന്നു. ചൊവ്വാഴ്ച രാവിലെയായിരുന്നു ദാരുണമായ സംഭവം. കെട്ടിടത്തിന്റെ മുകൾ നിലയിലുണ്ടായ തീപിടിത്തത്തെ തുടർന്ന് വീടിന്റെ കതക് പൂട്ടിയിരുന്നതിനാൽ ഇവർക്ക് പുറത്തിറങ്ങാൻ സാധിച്ചിരുന്നില്ല.
വിവരം ലഭിച്ചയുടൻ പൊലീസും രണ്ട് ഫയർ യൂണിറ്റുകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വീട്ടിനുള്ളിൽ കുടുങ്ങിയ മൂവരുടെയും ജീവൻ രക്ഷിക്കാനായില്ല. 45 കാരിയായ സ്ത്രീയും 7 ഉം 13 ഉം വയസ്സുള്ള പെൺമക്കളുമാണ് മരണപ്പെട്ടത്. ഷോർട്ട് സർക്യൂട്ടാകാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിവരികയാണ്.
Summary: A 45-year-old woman and her two young daughters died after being trapped in a massive fire that broke out on the top floor of a residential building in Delhi’s Lodhi Colony. Firefighters who rushed to the scene after an emergency call found the three victims charred inside the locked house.


