HomeT20 World Cup 2026ലോകകപ്പ്: സ്‌കോട്ട്‌ലൻഡിനെ തകർത്ത് ഇംഗ്ലണ്ട്; അഞ്ച് വിക്കറ്റ് ജയം | ICC...

ലോകകപ്പ്: സ്‌കോട്ട്‌ലൻഡിനെ തകർത്ത് ഇംഗ്ലണ്ട്; അഞ്ച് വിക്കറ്റ് ജയം | ICC T20 World Cup 2026

കോൽക്കത്ത: ടി20 ലോകകപ്പിലെ ആവേശപ്പോരാട്ടത്തിൽ സ്‌കോട്ട്‌ലൻഡിനെതിരെ ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റ് ജയം (CC T20 World Cup 2026). സ്‌കോട്ട്‌ലൻഡ് മുന്നോട്ടുവെച്ച 153 റൺസ് വിജയലക്ഷ്യം 10 പന്ത് ബാക്കിനിൽക്കെ ഇംഗ്ലണ്ട് മറികടന്നു. ഓപ്പണർ ടോം ബാന്റന്റെ (63) തകർപ്പൻ ബാറ്റിംഗാണ് ഇംഗ്ലണ്ടിന് തുണയായത്.

സ്‌കോട്ട്‌ലൻഡ് ഉയർത്തിയ വെല്ലുവിളി ഏറ്റെടുത്ത ഇംഗ്ലണ്ടിന് വേണ്ടി ടോം ബാന്റൺ മികച്ച തുടക്കം നൽകി. 63 റൺസെടുത്ത ബാന്റണ് പുറമെ ജേക്കബ് ബേതൽ (32), സാം കറൻ (28) എന്നിവരും നിർണ്ണായക സംഭാവനകൾ നൽകി. പത്ത് പന്തുകൾ ബാക്കിനിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് ലക്ഷ്യം കണ്ടത്.

ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ട്‌ലൻഡ് 19.4 ഓവറിൽ 152 റൺസിന് പുറത്തായി. ക്യാപ്റ്റൻ റിച്ചി ബെറിംഗ്ടണിന്റെ (49) പോരാട്ടമാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഒരു റൺ അകലെ ബെറിംഗ്ടണ് അർധ സെഞ്ചുറി നഷ്ടമായി. മൈക്കൽ ജോൺസ് 33 റൺസും ടോം ബ്രൂസ് 24 റൺസും നേടി.

മൂന്ന് വിക്കറ്റെടുത്ത ആദിൽ റഷീദാണ് സ്‌കോട്ട്‌ലൻഡ് നിരയെ തകർത്തത്. ജോഫ്ര ആർച്ചറും ലിയാം ഡോവ്സണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.ബ്രാണ്ടൻ മക്മുള്ളൻ, ബ്രാഡ് ക്യൂറി, ബ്രാഡ് വീൽ, മൈക്കൽ ലീസ്‌ക്, ഒലിവർ ഡേവിഡ്‌സൺ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

Clickable Info Box