HomeSportsസെയ്ഷെം ട്രോഫി അണ്ടർ-19 ക്രിക്കറ്റ്: ഹിമാചൽ പ്രദേശിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല...

സെയ്ഷെം ട്രോഫി അണ്ടർ-19 ക്രിക്കറ്റ്: ഹിമാചൽ പ്രദേശിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയം; അമയ് മനോജിന് സെഞ്ച്വറി, റെയ്ഹാന് അഞ്ച് വിക്കറ്റ് | Seychem Trophy U19 Cricket

പോണ്ടിച്ചേരി: സെയ്ഷെം ട്രോഫി (Seychem Trophy) അണ്ടർ-19 അന്തർ സംസ്ഥാന ദ്വിദിന ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ഹിമാചൽ പ്രദേശിനെതിരെ കേരളത്തിന് 110 റൺസിന്റെ ഉജ്ജ്വല വിജയം (Seychem Trophy U19 Cricket). അമയ് മനോജിന്റെ തകർപ്പൻ സെഞ്ച്വറിയുടെയും മുഹമ്മദ് റെയ്ഹാന്റെ മാരക ബോളിങ് പ്രകടനത്തിന്റെയും കരുത്തിലാണ് കേരളം ഹിമാചലിനെ തറപറ്റിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം 353 റൺസിന് ഓൾ ഔട്ടായപ്പോൾ, മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹിമാചൽ പ്രദേശിൻ്റെ പോരാട്ടം 243 റൺസിൽ അവസാനിച്ചു.

മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. വെറും 76 റൺസെടുക്കുന്നതിനിടെ പ്രമുഖരായ നാല് വിക്കറ്റുകൾ കേരളത്തിന് നഷ്ടമായി. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒന്നിച്ച അമയ് മനോജും ജയ്ദേവ് ജെ. നായരും ചേർന്ന് 122 റൺസിൻ്റെ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി കേരളത്തെ വലിയ തകർച്ചയിൽ നിന്നും കരകയറ്റി. ജയ്ദേവ് 64 റൺസെടുത്ത് പുറത്തായെങ്കിലും തുടർന്നെത്തിയ ഇഷാൻ കുനാലും (45) തോമസ് മാത്യവും (43) അമയിന് മികച്ച പിന്തുണ നൽകി സ്കോർ ഉയർത്തി. മറുഭാഗത്ത് ക്രീസിൽ ഉറച്ചുനിന്ന് ബാറ്റ് ചെയ്ത അമയ് മനോജ് 104 റൺസെന്ന തകർപ്പൻ സെഞ്ച്വറി തികച്ചു. ഹിമാചൽ പ്രദേശിന് വേണ്ടി സാഹിൽ കുമാർ മൂന്നും ശിവം ശർമ്മ, ഹാർദിക് ശർമ്മ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

തുടർന്ന് 354 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹിമാചൽപ്രദേശ് കേരളത്തിന്റെ മുഹമ്മദ് റെയ്ഹാൻ്റെ തകർപ്പൻ ബൗളിങ്ങിന് മുന്നിൽ അക്ഷരാർത്ഥത്തിൽ തകർന്നടിയുകയായിരുന്നു. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിയ റെയ്ഹാൻ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കി. 48 റൺസെടുത്ത കിഷൻ കുമാറും 37 റൺസെടുത്ത കൃഷ് ജെയിനും മാത്രമാണ് ഹിമാചൽ ബാറ്റിങ് നിരയിൽ അൽപ്പമെങ്കിലും പിടിച്ചുനിന്നത്. ഒടുവിൽ 243 റൺസിന് ഹിമാചൽ പ്രദേശിൻ്റെ ഇന്നിങ്സിന് വിരാമമായി. കേരളത്തിന് വേണ്ടി അൽ അമീൻ രണ്ട് വിക്കറ്റ് വീഴ്ത്തി. ബോളിങ്ങിൽ നിർണ്ണായക പ്രകടനം കാഴ്ചവെച്ച മുഹമ്മദ് റെയ്ഹാനെ പ്ലെയർ ഓഫ് ദി മാച്ച് (Player of the Match) ആയി തെരഞ്ഞെടുത്തു.

Story Summary: Kerala Under-19 team secured a brilliant 110-run victory over Himachal Pradesh in the Seychem Trophy multi-day tournament in Pondicherry. Riding on Amay Manoj’s resilient century (104) and a spectacular 5-wicket haul by Mohammed Raihan, Kerala bowled out Himachal Pradesh for 243 after posting a solid 353 runs on the board in their first innings.

WhatsApp Channel Banner

Latest updates

‘സമാധാനപരമായ സമരം തകർക്കാനായി BJP ഗുണ്ടകളെ അയയ്ക്കുന്നു, ചർച്ചയ്ക്കായി...

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർമന്തറിൽ നടത്തുന്ന പ്രക്ഷോഭം തകർക്കാൻ ബി.ജെ.പി ഗുണ്ടകളെ അയയ്ക്കുന്നു എന്ന ഗുരുതര ആരോപണവുമായി കോക്റോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ...

‘ഭക്തജനങ്ങളേ, 2025ൽ ഞങ്ങൾ ചെയ്ത തെറ്റ് എന്താണ്?’: ശബരിമല...

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്നെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ നടപടിക്കെതിരെ തുറന്നടിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ചെയ്യാത്ത കുറ്റത്തിനാണ് തങ്ങളെ ക്രൂശിക്കുന്നതെന്നും, 2019-ലെ സ്വർണ്ണ മോഷണം പുറത്തുകൊണ്ടുവരാൻ...

ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ സമരം ചെയ്ത് പൊലീസിൻ്റെ തല്ലുവാങ്ങി: ഇന്ന്...

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിഷയത്തിൽ രാജ്യവ്യാപകമായി വിദ്യാർത്ഥി പ്രക്ഷോഭങ്ങളും രാജിയാവശ്യവും കനക്കുമ്പോൾ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ പഴയകാല രാഷ്ട്രീയ പ്രവർത്തനം വീണ്ടും ചർച്ചയാകുന്നു. 1997-ൽ ഒഡീഷയിൽ കോൺഗ്രസിന്റെ ജെ.ബി....

‘കാശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി’: CJPയുടെ...

തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ഡൽഹിയിൽ കോക്റോച്ച് ജനതാ പാർട്ടിയുടെ (CJP) നേതൃത്വത്തിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കെതിരെ കടുത്ത പ്രതികരണവുമായി നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാർ. "കാശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ...

CJPയുടെ നീറ്റ് പ്രക്ഷോഭം ശക്തമാകുന്നു: മുംബൈയിൽ ഇന്ന് 15...

മുംബൈ: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രക്ഷോഭം രാജ്യത്തുടനീളം പടരുന്നതിനിടെ മുംബൈ നഗരത്തിൽ ഇന്ന് മുതൽ 15 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് (ജൂലൈ 23) മുതൽ ഓഗസ്റ്റ് 6 വരെയാണ് നഗരത്തിൽ നിയന്ത്രണങ്ങൾ...

DON'T MISS

ദക്ഷിണ കൊറിയയിലെ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ ഉറുമ്പുകളെ വിഭവങ്ങളിൽ...

ദക്ഷിണ കൊറിയയിലെ സിയോളിലുള്ള പ്രശസ്തമായ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ വിഭവങ്ങളിൽ ഉറുമ്പുകളെ ഉപയോഗിച്ച സംഭവത്തിൽ ഉടമയ്ക്ക് ഒരു വർഷം തടവും 20 ദക്ഷിണ കൊറിയൻ വോൺ പിഴയും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. രാജ്യത്തെ കർശനമായ...

ചൂടിനെ ചെറുക്കാൻ പുരുഷന്മാർക്ക് ഷോർട്സ് ധരിച്ച് ഓഫീസിലെത്താം; ടോക്കിയോ...

കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് പുരുഷ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഷോർട്ട്സ് ധരിക്കാൻ അനുമതി നൽകിയ നടപടിയിൽ വ്യാപക ചർച്ച. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കിയോ ഗവർണർ യൂരികോകോയികെയുടെ നേതൃത്വത്തിലുള്ള 'ടോക്കിയോ കൂൾ ബിസ്'...

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം...

ബെയ്ജിങ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വരെ വ്യാജമായി സൃഷ്ടിച്ച ചൈനക്കാരന്റെ തന്ത്രം ഒടുവിൽ പൊലീസിന് മുന്നിൽ പൊളിഞ്ഞു. ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...