യൂട്യൂബർ അഗസ്‌റ്റേ ചൗഹാന്റെ ബൈക്ക് അപകടത്തിന് മുമ്പ് സഞ്ചരിച്ചത് മണിക്കൂറിൽ 294 കിലോമീറ്റർ വേഗത്തിൽ; പോലീസ് വീഡിയോ പുറത്തുവിട്ടു
Mon, 8 May 2023

യൂട്യൂബറും ബൈക്കറുമായ അഗസ്‌തയ് ചൗഹാൻ അപകടത്തിൽ മരിക്കുന്നതിന് മുൻപ്, ബൈക്ക് യമുന എക്‌സ്‌പ്രസ്‌വേയിൽ മണിക്കൂറിൽ 294 കിലോമീറ്റർ വേഗത്തിലായിരുന്നു, സഞ്ചരിച്ചിരുന്നതെന്ന് അലിഗഡ് പോലീസ് പുറത്തുവിട്ട വീഡിയോയിൽ പറയുന്നു. ഇയാളുടെ ഹെൽമെറ്റിന്റെ ക്യാമറയിൽ നിന്നാണ് ദൃശ്യങ്ങൾ പതിഞ്ഞത്. ഉത്തരാഖണ്ഡ് സ്വദേശിയായ യൂട്യൂബർ മെയ് 3 ന് ഉത്തർപ്രദേശിൽ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് മരിച്ചു.