ബെംഗളൂരുവിൽ പൊട്ടിക്കിടന്ന വൈദ്യുത കമ്പിയിൽ അബദ്ധത്തിൽ ചവിട്ടിയ യുവതിക്കും ഒമ്പത് മാസം പ്രായമുള്ള മകൾക്കും ദാരുണാന്ത്യം
Nov 19, 2023, 18:20 IST

ബെംഗളൂരു: പൊട്ടിക്കിടന്ന വൈദ്യുത കമ്പിയിൽ അബദ്ധത്തിൽ ചവിട്ടിയ യുവതിക്കും ഒമ്പത് മാസം പ്രായമുള്ള മകൾക്കും ദാരുണാന്ത്യം. 23-കാരിയായ സൗന്ദര്യ, ഒൻപത് മാസം പ്രായമുള്ള മകൾ സുവിക്‌സ്‌ലിയ എന്നിവരാണ് മരിച്ചത്. തമിഴ്നാട്ടിൽ നിന്ന് ബെംഗളൂരുവിലെ വീട്ടിലേക്ക് മടങ്ങവേ വൈറ്റ്ഫീൽഡ് ഏരിയയിൽ രാവിലെ 6 മണിയോടെയാണ് സംഭവം നടന്നത്.
കൈക്കുഞ്ഞുമായി നടന്ന് പോകവേ റോഡരികിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ അബദ്ധത്തിൽ ചവിട്ടുകയായിരുന്നു. ഇരുട്ടായതിനാൽ വൈദ്യുതി കമ്പി യുവതിയുടെ ശ്രദ്ധയിൽ പെട്ടില്ലെന്നാണ് പ്രാഥമിക നിഗമം. കടുഗോഡി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.