Description
Digital Voice of Kerala
Tuesday, May 12, 2026

Digital Voice of Kerala
HomeNationalബംഗാളിൽ ബി.ജെ.പി സർക്കാർ മെയ് 9-ന് അധികാരമേൽക്കും; രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാർഷിക...

ബംഗാളിൽ ബി.ജെ.പി സർക്കാർ മെയ് 9-ന് അധികാരമേൽക്കും; രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാർഷിക ദിനത്തിൽ സത്യപ്രതിജ്ഞ | West Bengal BJP Oath taking ceremony

🎙️ Latest Podcast

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ചരിത്ര വിജയത്തിന് പിന്നാലെ പുതിയ ബി.ജെ.പി സർക്കാർ മെയ് 9-ന് അധികാരമേൽക്കും. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാർഷിക ദിനമായ (രവീന്ദ്ര ജയന്തി) മെയ് 9-ന് സത്യപ്രതിജ്ഞാ ചടങ്ങ് നടത്താനാണ് പാർട്ടി തീരുമാനം ( West Bengal BJP Oath taking ceremony). ബംഗാളിന്റെ സാംസ്കാരിക പൈതൃകത്തെ ഉയർത്തിപ്പിടിച്ചുകൊണ്ട് സംസ്ഥാനത്ത് പുതിയൊരു തുടക്കം കുറിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീയതി തിരഞ്ഞെടുത്തതെന്ന് ബി.ജെ.പി വൃത്തങ്ങൾ അറിയിച്ചു.

ബംഗാൾ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യയാണ് സത്യപ്രതിജ്ഞാ തീയതി ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പുതിയ മുഖ്യമന്ത്രി മെയ് 9-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് അദ്ദേഹം വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു. നേരത്തെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതേക്കുറിച്ച് സൂചന നൽകിയിരുന്നു. ഫലം പുറത്തുവന്നതിന് പിന്നാലെ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ടാഗോറിന്റെ ആദർശങ്ങളിൽ അധിഷ്ഠിതമായ ഒരു ബംഗാൾ കെട്ടിപ്പടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

തിരഞ്ഞടുപ്പ് ഫലത്തിന്റെ ഗസറ്റ് വിജ്ഞാപനം കൈമാറുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ ഇന്ന് കൊൽക്കത്തയിലെത്തും. മെയ് 6-ന് ഗവർണർ ആർ.എൻ രവിയെ കണ്ട് ഫലം ഔദ്യോഗികമായി അറിയിക്കും. ഇതിന് പിന്നാലെ ഭരണഘടനാപരമായ നടപടിക്രമങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി മമത ബാനർജിയോട് ഗവർണർ രാജിയാവശ്യപ്പെടും. പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ മമത ബാനർജി കാവൽ മുഖ്യമന്ത്രിയായി തുടരും.
ബംഗാളിന്റെ വികാരമായ രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനത്തിൽ തന്നെ അധികാരം ഏറ്റെടുക്കുന്നതിലൂടെ സംസ്ഥാനത്ത് വലിയൊരു രാഷ്ട്രീയ മാറ്റത്തിനാണ് ബി.ജെ.പി തുടക്കമിടുന്നത്. നാലര പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ഇടത്-തൃണമൂൽ ഭരണത്തിന് അറുതി വരുത്തിക്കൊണ്ടാണ് ബി.ജെ.പി ബംഗാളിൽ അധികാരത്തിലേറുന്നത്. 206 സീറ്റുകളോടെയാണ് ബി.ജെ.പി ബംഗാളിൽ ഭരണം പിടിച്ചത്. മമത ബാനർജി തന്റെ സിറ്റിംഗ് സീറ്റായ ഭവാനിപൂരിൽ പരാജയപ്പെട്ടത് തൃണമൂൽ കോൺഗ്രസിന് വലിയ ആഘാതമായിട്ടുണ്ട്.

Summary: The BJP is set to form the new government in West Bengal on May 9, coinciding with Rabindra Jayanti, the birth anniversary of Rabindranath Tagore. BJP State President Samik Bhattacharya confirmed that the new Chief Minister will take oath on this symbolic date to mark a new beginning in the state. Following the historic victory with 206 seats, the party aims to align its governance with Tagore’s ideals. Outgoing CM Mamata Banerjee is expected to resign on May 6 and continue as caretaker CM until the swearing-in ceremony.

 

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.