രാജസ്ഥാനിൽ പ്രധാനമന്ത്രി നയിക്കുന്ന റാലിയുടെ ഭാഗമായി സുരക്ഷാഡ്യൂട്ടിക്ക് പോയ ആറ് പോലീസുകാർ വാഹനാപകടത്തിൽ മരിച്ചു
Nov 19, 2023, 19:53 IST

ജയ്പുർ: രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന റാലിയുടെ ഭാഗമായി സുരക്ഷാഡ്യൂട്ടിക്ക് പോയ ആറ് പോലീസുകാർ വാഹനാപകടത്തിൽ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രാമചന്ദ്ര, കുംഭാരം, സുരേഷ് കുമാർ, താനാറാം, മഹേന്ദ്രകുമാർ, സുഖ്റാം എന്നിവരാണ് മരിച്ചത്.

ഇന്ന് പുലർച്ചെ ചുരു ജില്ലയിലെ സുജൻഗഡ് സദർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം സംഭവിച്ചത്. പോലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം ട്രക്കിൽ ഇടിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്ഥാന ബഹുമതികളോടെ പോലീസ് ഉദ്യോഗസ്ഥരുടെ സംസ്കാരം നടന്നു. എസ്പിയും കളക്ടറും മറ്റ് ഉദ്യോഗസ്ഥരും സംസ്കാര ചടങ്ങിൽ പങ്കെടുത്തു.