മുംബൈയിൽ നോർവേ ഡാൻസ് ക്രൂവിനൊപ്പം നൃത്തച്ചുവടുകളുമായി വിരാട് കോലി; വീഡിയോ വൈറൽ

 മുംബൈയിൽ നോർവേ ഡാൻസ് ക്രൂവിനൊപ്പം നൃത്തച്ചുവടുകളുമായി വിരാട് കോലി; വീഡിയോ വൈറൽ 

ജനപ്രിയ നോർവീജിയൻ ഡാൻസ് ഗ്രൂപ്പായ ക്വിക്ക് സ്റ്റൈലിന്റെ ഡാൻസ് വീഡിയോകൾ പേരുകേട്ടതാണ് ഈ സംഘം. കഴിഞ്ഞ വർഷം, ബോളിവുഡ് ഹിറ്റ് ഗാനമായ കാലാ ചഷ്മയുടെ തനതായ നൃത്ത പരിപാടിക്കായി ഡാൻസ് ഗ്രൂപ്പ് വൈറലായിരുന്നു. ഇപ്പോഴിതാ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയ്‌ക്കൊപ്പമുള്ള രസകരമായ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. എപ്പോൾ വിരാടും ക്വിക്ക് സ്റ്റൈലും എന്ന അടിക്കുറിപ്പോടെയാണ് നൃത്തസംഘത്തിന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ ഡാൻസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഷെയർ ചെയ്‌തതു മുതൽ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.  സ്റ്റീരിയോ നാഷന്റെ ഇഷ്‌ക് എന്ന ഗാനത്തിന് കോഹ്‌ലിക്കൊപ്പം സംഘം നൃത്തം ചെയ്യുന്നതും വീഡിയോയിൽ കാണാം. ഇൻസ്റ്റാഗ്രാമിൽ ഇതിനകം 7.3 ദശലക്ഷത്തിലധികം കാഴ്ചകളും 2 ദശലക്ഷത്തിലധികം ലൈക്കുകളും ക്ലിപ്പ് ലഭിച്ചു.

Share this story