

തിരുവനന്തപുരം: ഫുഡ്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയും ഇന്ത്യക്കാരായ ലോകചാമ്പ്യന്മാരുമായി കൂടിക്കാഴ്ചയൊരുക്കി ബഹുരാഷ്ട്ര കായികഉല്‍പന്ന നിര്‍മ്മാതാക്കളായ അഡിഡാസ്. ഇന്ത്യയില്‍ ചലനാത്മകമായ ഒരു മള്‍ട്ടി-സ്‌പോര്‍ട്‌സ് സംസ്‌കാരം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഡല്‍ഹിയിലെ പുരാനാ കിലയിലാണ് കൂടിക്കാഴ്ചയൊരുക്കിയത്.
ഈ അപൂര്‍വ പ്രതിഭാസംഗമ വേദിയില്‍ മെസി വിവിധ കായിക ഇനങ്ങളിലെ ലോകചാംപ്യന്‍മാരുമായി സംവദിച്ചു. സുമിത് ആന്റില്‍ (ലോക പാരാ അത്ലറ്റിക്‌സ് ചാമ്പ്യന്‍ - ജാവലിന്‍), നിഷാദ് കുമാര്‍ (ലോക പാരാ അത്ലറ്റിക്‌സ് ചാമ്പ്യന്‍ - ഹൈജമ്പ്), നിഖാത് സറീന്‍ (വനിതാ ലോക ബോക്‌സിംഗ് ചാമ്പ്യന്‍), രേണുക താക്കൂര്‍ (വനിതാ ടി20 ലോകകപ്പ് ജേതാവായ ടീമിലെ അംഗം), കുല്‍ദീപ് യാദവ് ( ടി20 ലോകകപ്പ് ജേതാവായ ടീമിലെ അംഗം) എന്നിവര്‍ മെസിയുമായി ആശയവിനിമയം നടത്തി.
''അഡിഡാസിനെ സംബന്ധിച്ച് സ്‌പോര്‍ട്‌സാണ് സമഗ്രമായ ഏകീകരണ ഘടകം. ലയണല്‍ മെസിയെപ്പോലെയുള്ള ഇതിഹാസ താരത്തെ ഇന്ത്യയുടെ ലോക ചാമ്പ്യന്മാര്‍ക്കൊപ്പം കൊണ്ടുവരാന്‍ സാധിച്ചു. ആ കൂടിക്കാഴ്ചയില്‍ അവര്‍ പരസ്പരം പ്രചോദിപ്പിക്കുകയും അടുത്തിടപഴകുകയും ചെയ്യുന്നത് കണ്ടപ്പോള്‍ ആ വിശ്വാസം ശക്തിപ്പെടുകയും ചെയ്തു. ഞങ്ങള്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നത് വ്യക്തിഗതമായ മഹത്വത്തെക്കുറിച്ചല്ല, മറിച്ച് അതിര്‍ത്തികള്‍ക്കും അതീതമായി അത്ലറ്റുകളെ പരസ്പരം ബന്ധിപ്പിക്കുന്ന മൂന്ന് വരകളുടെ കൂട്ടായ പ്രവര്‍ത്തനത്തെക്കറിച്ചാണ്,'' അഡിഡാസ് ഇന്ത്യയുടെ ജനറല്‍ മാനേജര്‍ വിജയ് ചൗഹാന്‍ പറഞ്ഞു.
''സ്‌പോര്‍ട്‌സിന് അതിരുകളില്ല. അവിശ്വസനീയമായ പ്രകടനം കാഴ്ചവച്ച ഈ ഇന്ത്യന്‍ ചാമ്പ്യന്‍മാരെ കാണുമ്പോള്‍ ഓര്‍മ വരുന്നത് ഒരു കാര്യമാണ്. ഞങ്ങള്‍ പങ്കെടുക്കുന്ന കായികയിനങ്ങള്‍ വ്യത്യസ്തമാണെങ്കിലും വിജയിക്കാനുള്ള അഭിനിവേശവും ആവേശവും ഒന്നുതന്നെയാണ്. ലോകമെമ്പാടുമുള്ള കായികതാരങ്ങള്‍ക്കുവേണ്ടിയാണ് അഡിഡാസ് എപ്പോഴും നിലകൊള്ളുന്നത്. സ്വന്തം ചരിത്രം എഴുതുകയും അതേസമയം ഇന്ത്യയിലെ പുതിയ തലമുറയെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന ഈ ലോക ചാമ്പ്യന്മാര്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയുന്നത് ഒരു ബഹുമതിയായാണ് ഞാന്‍ കാണുന്നത്,'' വ്യത്യസ്തമായ അനുഭവം പങ്കുവച്ചുകൊണ്ട് ലയണല്‍ മെസി പറഞ്ഞു.