

അഹമ്മദാബാദ്: ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ കരുത്തുകാട്ടി ഇന്ത്യ ദക്ഷിണാഫ്രിക്കൻ വെല്ലുവിളിയെ മറികടന്നു. ഇന്ത്യ ഉയർത്തിയ 232 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുക്കാനേ സാധിച്ചുള്ളൂ.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഓപ്പണർമാരായ സഞ്ജു സാംസണും (37) അഭിഷേക് ശർമയും (34) ചേർന്ന് തകർപ്പൻ തുടക്കമാണ് നൽകിയത്.
വെറും 16 പന്തിൽ അർധസെഞ്ചുറി തികച്ച പാണ്ഡ്യയുടെ വെടിക്കെട്ടാണ് ഇന്ത്യൻ സ്കോർ ഉയർത്തിയത്. 25 പന്തിൽ 63 റൺസെടുത്ത പാണ്ഡ്യ, യുവരാജ് സിങ്ങിന് ശേഷം ഇന്ത്യക്കായി അതിവേഗ ഫിഫ്റ്റി നേടുന്ന രണ്ടാമത്തെ താരമായി. പരമ്പരയിലുടനീളം ഫോമിലുള്ള തിലക് 42 പന്തിൽ 73 റൺസുമായി ടോപ് സ്കോററായി. ഇ