

രാംഗഡ്: ജാർഖണ്ഡിലെ (Jharkhand) രാംഗഡ് ജില്ലയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി കാട്ടാനയുടെ ആക്രമണത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെയാണ് ദാരുണമായ ഈ സംഭവങ്ങൾ നടന്നത്.
മാണ്ഡു പോലീസ് സ്റ്റേഷൻ പരിധിയിലെ സുഗിയ ഗ്രാമവാസിയായ ലോക്നാഥ് മുണ്ട (35), രാജ്രപ്പ പോലീസ് സ്റ്റേഷൻ പരിധിയിലെ കുന്ദ്രു-സരയ്യ ഗ്രാമത്തിലെ കാജോൾ ദേവി (42) എന്നിവരാണ് മരിച്ചത്. ഇരുവരും വീടിന് പുറത്ത് പ്രാഥമിക ആവശ്യങ്ങൾക്കായി പോയപ്പോഴാണ് കാട്ടാനയുടെ മുന്നിൽപ്പെട്ടത്. ആന ഇരുവരെയും ചവിട്ടിക്കൊല്ലുകയായിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അടിയന്തര ധനസഹായമായി 25,000 രൂപ വീതം നൽകിയതായി രാംഗഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (DFO) നിതീഷ് കുമാർ അറിയിച്ചു. ബാക്കി തുക നടപടിക്രമങ്ങൾക്ക് ശേഷം നൽകും.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാംഗഡ്, ബൊക്കാറോ അതിർത്തി മേഖലകളിൽ 42-ഓളം കാട്ടാനകളുടെ കൂട്ടം തമ്പടിച്ചിരിക്കുകയാണ്. ഇവ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് ജനവാസ മേഖലകളിൽ നാശനഷ്ടങ്ങൾ വരുത്തുന്നത് പ്രദേശവാസികളിൽ വലിയ ഭീതിയുണ്ടാക്കുന്നുണ്ട്.
Two people, including a woman, were trampled to death by wild elephants in separate incidents in Jharkhand's Ramgarh district on Friday morning. The victims, Loknath Munda (35) and Kajol Devi (42), were attacked while they were out in the open in their respective villages. Forestry officials have provided immediate financial relief to the bereaved families and warned residents to stay alert as a large herd of 42 elephants continues to roam the region.