വാഷിങ്ടൺ: എച്ച്-1ബി (H-1B), എൽ-1 (L-1) വിസ ചട്ടങ്ങൾ കൂടുതൽ കർശനമാക്കിക്കൊണ്ട് നിലവിലെ വിസ പുതുക്കുന്നതിനും (H1B visa renewal extra fee USA) അധിക ഫീസ് ഈടാക്കാൻ യു.എസ് ഭരണകൂടം തയാറെടുക്കുന്നു. വിസ പുതുക്കലുകൾക്ക് വൻതുക അധികമായി നൽകേണ്ടിവരുന്ന ഈ പുതിയ നീക്കം അമേരിക്കയിലുള്ള ആയിരക്കണക്കിന് ഇന്ത്യൻ തൊഴിലാളികളെയും വൻകിട ഐ.ടി കമ്പനികളെയുമാണ് ഏറ്റവും കൂടുതൽ ബാധിക്കുക.
ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി (DHS), കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (CBP) എന്നിവർ ചേർന്ന് നിർദ്ദേശിച്ച ‘9-11 റെസ്‌പോൺസ് ആൻഡ് ബയോമെട്രിക് എൻട്രി-എക്‌സിറ്റ് ഫീസ്’ (9-11 Response and Biometric Entry-Exit Fee) ഇനിമുതൽ വിസ കാലാവധി നീട്ടുമ്പോഴും ഈടാക്കാനാണ് ധാരണ. നിലവിൽ പുതിയ വിസ അപേക്ഷകൾക്കും കമ്പനി മാറുമ്പോഴും മാത്രമായിരുന്നു ഈ ഫീസ് നൽകേണ്ടിയിരുന്നത്.
50-ൽ കൂടുതൽ ജീവനക്കാരുള്ളതും അതിൽ 50 ശതമാനത്തിലധികം പേർ എച്ച്-1ബി, എൽ-1 വിസകളിൽ ജോലി ചെയ്യുന്നതുമായ കമ്പനികളെയാണ് ഇത് പ്രധാനമായും ബാധിക്കുക. എച്ച്-1ബി വിസയ്ക്ക് 4,000 ഡോളറും എൽ-1 വിസയ്ക്ക് 4,500 ഡോളറുമാണ് അധികമായി അടയ്ക്കേണ്ടിവരിക. യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിന്റെ (USCIS) കണക്കുകൾ പ്രകാരം എച്ച്-1ബി വിസ പുതുക്കുന്നവരിൽ 77 ശതമാനത്തിലധികവും ഇന്ത്യക്കാരായതിനാൽ ടെക് മേഖലയിലെ പ്രമുഖ കമ്പനികൾക്ക് ഇത് വലിയ സാമ്പത്തിക ഭാരമായി മാറും. വരും ആഴ്ചകളിൽ തന്നെ ഇത് സംബന്ധിച്ച അന്തിമ വിജ്ഞാപനം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Story Summary:
The US administration is set to impose the 9-11 Response and Biometric Entry-Exit Fee on H-1B and L-1 visa extensions. This policy change heavily impacts Indian IT professionals and tech companies, increasing visa renewal costs for firms with a majority foreign workforce.


