Times Kerala

ഈ ശനിയാഴ്‌ച യുപിഐ സേവനങ്ങൾ തടസ്സപ്പെടുമെന്ന് എച്ച്‌ഡിഎഫ്‌സി ബാങ്ക്

 
ഈ ശനിയാഴ്‌ച യുപിഐ സേവനങ്ങൾ തടസ്സപ്പെടുമെന്ന് എച്ച്‌ഡിഎഫ്‌സി ബാങ്ക്

തിരുവനന്തപുരം: ജൂലൈ 13 ന് യുപിഐ സേവനങ്ങൾ തടസ്സപ്പെടുമെന്ന് എച്ച്‌ഡിഎഫ്‌സി ബാങ്ക്. പുലർച്ചെ 3:00 മുതൽ 3:45 വരെയും 9:30 മുതൽ 12:45 വരെയുമാണ് സേവനങ്ങൾ തടസപ്പെടുക. സിസ്റ്റം നവീകരിക്കുന്നതിന്റെ ഭാഗമായാണ് തടസംവരിക . ബാങ്കിന്റെ പ്രവർത്തനക്ഷമതയും ശേഷിയും വിശ്വാസ്യതയും വർധിപ്പിക്കുകയാണ് നവീകരണത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ബാങ്ക് വ്യക്തമാക്കി. 

നവീകരണ കാലയളവിൽ നെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് സേവനങ്ങൾ എന്നിവ ലഭ്യമാകില്ലെന്ന് ബാങ്ക് അറിയിപ്പ് നൽകി. കൂടാതെ,ഐഎംപിഎസ്,  നെഫ്റ്റ്, ആർടിജിഎസ് , എച്ച്ഡിഎഫ്സി ബാങ്ക് അക്കൗണ്ട്-ടു-അക്കൗണ്ട് ഓൺലൈൻ ട്രാൻസ്ഫർ, ബ്രാഞ്ച് ട്രാൻസ്ഫർ എന്നിവയുൾപ്പെടെയുള്ള എല്ലാ ഫണ്ട് ട്രാൻസ്ഫർ  സേവനങ്ങളും തടസപ്പെടും. ബുദ്ധിമുട്ട് ഒഴിവാക്കാൻ, 2024 ജൂലൈ 12 വെള്ളിയാഴ്ച വൈകുന്നേരം 7:30 ന് മുമ്പ് ആവശ്യത്തിനുള്ള പണം പിൻവലിക്കാനും എല്ലാ ഫണ്ട് ട്രാൻസ്ഫറുകളും മുൻകൂട്ടി ആസൂത്രണം ചെയ്യാനും എച്ച്‌ഡിഎഫ്‌സി ബാങ്ക് ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട് .

Related Topics

Share this story