HomeNationalകാമുകനുമായി ഫോണിൽ സംസാരിക്കുന്നതിനിടെ കുഞ്ഞ് കരഞ്ഞു; ഉത്തർപ്രദേശിൽ മൂന്ന് വയസ്സുകാരനെ അമ്മ...

കാമുകനുമായി ഫോണിൽ സംസാരിക്കുന്നതിനിടെ കുഞ്ഞ് കരഞ്ഞു; ഉത്തർപ്രദേശിൽ മൂന്ന് വയസ്സുകാരനെ അമ്മ കഴുത്തുഞെരിച്ച് കൊന്നു | UP Woman Strangles Son

മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ മൂന്ന് വയസുകാരനായ മകനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാരോപിച്ച് 32-കാരിക്കെതിരെ കേസ്. ഫോണിൽ സംസാരിക്കുന്നതിനിടെ കുട്ടി തുടർച്ചയായി കരഞ്ഞതാണ് ആക്രമണത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ (UP Woman Strangles Son). സംഭവം ജൂൺ 28-ന് ബൽദേവ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഛൗലി ഗ്രാമത്തിലായിരുന്നു. എന്നാൽ ഒരു മാസം കഴിഞ്ഞാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയുടെ പിതാവായ കൃഷ്ണ മുരാരി ഗുപ്ത മെഡിക്കൽ സ്റ്റോർ നടത്തുന്നതിനിടെ ഭാര്യ രുചി ജിന്ദാൽ വിളിച്ച് മകന് അസുഖമായെന്നും കരഞ്ഞശേഷം പ്രതികരിക്കാത്ത അവസ്ഥയിലാണെന്നും അറിയിക്കുകയായിരുന്നു.

തുടർന്ന് കുടുംബാംഗങ്ങൾ കുട്ടിയെ വിവിധ ഡോക്ടർമാരെ കാണിച്ചശേഷം മഥുരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. അന്നേദിവസം കുട്ടിക്ക് പോളിയോ തുള്ളിമരുന്ന് നൽകിയിരുന്നതിനാൽ അതിന്റെ ആരോഗ്യപ്രശ്നം മൂലമാണ് മരണമെന്നായിരുന്നു കുടുംബം ആദ്യം കരുതിയത്. ഇതോടെ യാതൊരു സംശയവും പ്രകടിപ്പിക്കാതെ മൃതദേഹം സംസ്കരിക്കുകയും ചെയ്തു.

എന്നാൽ തിങ്കളാഴ്ച രുചി ജിന്ദാൽ ഫോണിൽ തന്റെ സുഹൃത്തിനോട് സംഭവത്തെക്കുറിച്ച് സംസാരിക്കുന്നത് ഭർത്താവ് കേട്ടതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. തുടർന്ന് കുടുംബത്തിന്റെ ചോദ്യം ചെയ്യലിലും പൊലീസിന് മുന്നിലും കുട്ടിയെ കഴുത്തുഞെരിച്ച് കൊന്നതായി യുവതി സമ്മതിച്ചെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.
തുടർന്ന് നടത്തിയ പരിശോധനയിൽ യുവതി തന്റെ കാമുകനുമായി ദീർഘനേരം ഫോണിൽ സംസാരിച്ചിരുന്നതായി കോൾ രേഖകളിൽ കണ്ടെത്തിയെന്ന് കുടുംബം ആരോപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ അമ്മയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി ബൽദേവ് സ്റ്റേഷൻ ഹൗസ് ഓഫീസർ അജയ് ശർമ്മ അറിയിച്ചു.
കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുമെന്ന് മഹാവൻ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് സഞ്ജീവ് കുമാർ റായ് അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നിയമനടപടികൾ സ്വീകരിക്കുകയെന്ന് പൊലീസ് വ്യക്തമാക്കി.

Summary: A woman in Uttar Pradesh has been accused of strangling her three-year-old son after he allegedly kept crying while she was on a phone call. The case came to light a month later after her husband reportedly overheard a conversation, and police have ordered the child’s body to be exhumed for a post-mortem.

WhatsApp Channel Banner

Latest updates

80കാരന്റെ മോഷണം പോയ പൈതൃക സൈക്കിൾ തിരികെ നൽകിയാൽ...

കൊച്ചി: ഇടപ്പള്ളി ടോൾ ജംഗ്ഷനിലെ കടയുടെ മുന്നിൽ നിന്ന് മോഷണം പോയ 80കാരനായ എം.ബി. പ്രകാശിന്റെ പൈതൃക സൈക്കിൾ തിരികെ ഏൽപ്പിക്കുന്ന മോഷ്ടാവിന് ₹5 ലക്ഷം പാരിതോഷികം നൽകുമെന്ന് വ്യവസായി ബോചെ (Boby...

’21 വിദ്യാർഥികൾ മരിച്ചു, ധർമേന്ദ്ര പ്രധാന് മാലയണിയിച്ച് ബിജെപി’;...

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവെച്ച ധർമേന്ദ്ര പ്രധാന് പാർലമെന്റിൽ ബിജെപി എംപിമാർ നൽകിയ സ്വീകരണത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് (Gaurav Gogoi...

‘നീറ്റ് പരീക്ഷ എഴുതാത്ത ഡോക്ടർമാരാണ് ലോകത്തിലെ ഏറ്റവും മികച്ചവർ,...

ന്യൂഡൽഹി: പാർലമെന്റിൽ നീറ്റ് (NEET) വിഷയം ചർച്ചയിലെത്തിക്കാൻ സാധിച്ചത് 'ജെൻ സി' തലമുറയിലെ വിദ്യാർത്ഥികളുടെ പ്രക്ഷോഭങ്ങൾ കാരണമാണെന്ന് ഡി.എം.കെ എം.പി ദയാനിധി മാരൻ. വിഷയം ഒതുക്കിതീർക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചപ്പോഴും യുവാക്കളുടെ പ്രതിഷേധമാണ്...

ആരോഗ്യ സ്ഥാപനങ്ങളിൽ അതിവേഗ ഇന്റർനെറ്റ്; മെഡിക്കൽ കോളജുകൾ ഉൾപ്പെടെ...

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ ഡിജിറ്റൽ അടിസ്ഥാനസൗകര്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മെഡിക്കൽ കോളജുകൾ ഉൾപ്പെടെയുള്ള വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ അതിവേഗ ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കി കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് (K-FON)....

വി ഐയുടെ ₹200 എന്റർടെയ്ൻമെന്റ് പ്ലാൻ; 20 ഒടിടി...

കൊച്ചി: ടെലികോം സേവനദാതാക്കളായ വോഡഫോൺ ഐഡിയ (Vi Movies and TV) ഉപഭോക്താക്കൾക്കായി പുതിയ വി മൂവീസ് ആൻഡ് ടിവി എന്റർടെയ്ൻമെന്റ് പ്ലാൻ അവതരിപ്പിച്ചു. ₹200 വിലയുള്ള ഈ പ്ലാനിലൂടെ 20 പ്രമുഖ...

DON'T MISS

മനുഷ്യത്വത്തിന്റെ മുദ്രയായി CJP പ്രതിഷേധം; അമ്മയിൽ നിന്ന് വേർപെട്ട...

ഡൽഹി: ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത CJP പ്രതിഷേധത്തിനിടെ മനുഷ്യത്വത്തിന്റെ അപൂർവ കാഴ്ചയാണ് അരങ്ങേറിയത്. പ്രതിഷേധത്തിനിടെ അമ്മയിൽ നിന്ന് വേർപെട്ട ഒരു കൊച്ചുകുട്ടിയെ പ്രതിഷേധക്കാർ കൂട്ടായ പരിശ്രമത്തിലൂടെ നിമിഷങ്ങൾക്കകം അമ്മയുടെ കൈകളിലെത്തിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...

53 വർഷം മുൻപ് കടലിൽ ഒഴുകിയ കുപ്പിക്കത്ത് വീണ്ടും...

ന്യൂജഴ്‌സി: 53 വർഷങ്ങൾക്ക് മുമ്പ് കടലിലേക്ക് ഒഴുക്കിവിട്ട ഒരു കുപ്പിക്കത്ത് ന്യൂജഴ്‌സിയിലെ ചതുപ്പുനിലങ്ങളിൽ നിന്ന് കണ്ടെത്തിയത് കൗതുകമായി. 1973-ൽ ഒമ്പത് വയസ്സുകാരിയായിരുന്ന ലോറി ബ്ലെയർ എഴുതിയ തമാശ നിറഞ്ഞ സന്ദേശമാണ് അരനൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം...

ലണ്ടനിലെ ബസിൽ അലക്കുസഞ്ചിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കുരങ്ങ്; ‘ഓയ്സ്റ്റർ’...

ലണ്ടൻ: യാത്രക്കാർ സഞ്ചരിച്ചുകൊണ്ടിരുന്ന ലണ്ടൻ ബസിൽ അലക്കുസഞ്ചിക്കുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ചെറിയ കുരങ്ങിനെ സുരക്ഷിതമായി മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 'ഓയ്സ്റ്റർ' എന്ന് പേരിട്ട ഈ പെൺ കോമൺ മാർമോസെറ്റ് കുരങ്ങിനെ കഴിഞ്ഞ...

PREMIUM

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...