Times Kerala

 ഇംഫാല്‍ വിമാനത്താവളത്തിന് സമീപം അജ്ഞാത ഡ്രോണുകള്‍; വ്യോമപാത അടച്ചു

 
 ഇംഫാല്‍ വിമാനത്താവളത്തിന് സമീപം അജ്ഞാത ഡ്രോണുകള്‍; വ്യോമപാത അടച്ചു
മണിപ്പൂര്‍: വര്‍ഗീയ കലാപം രൂക്ഷമായ മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാല്‍ വിമാനത്താവളത്തിന് സമീപം അജ്ഞാത ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തി. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 നാണ് അജ്ഞാത ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയതെന്നാണ് വിവരം. സംഭവത്തെ തുടര്‍ന്ന്  സുരക്ഷാ ആശങ്ക മുന്‍നിര്‍ത്തി ഇംഫാലിലും പരിസരത്തുമുള്ള വ്യോമപാത അടച്ചു. വ്യോമപാത അടച്ചത്തോടെ വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു. ഇംഫാലിലേക്കും തിരിച്ചുമുള്ള ഏതാനും വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. പോലീസും എയര്‍പോര്‍ട്ട് അധികൃതരും കനത്ത ജാഗ്രതയിലാണ്.

ചില ഇന്‍കമിംഗ് വിമാനങ്ങള്‍ ഇംഫാല്‍ വ്യോമാതിര്‍ത്തിയില്‍ നിന്ന് തിരിച്ചുവിട്ടതായും അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍ ഇന്റര്‍നെറ്റ് നിരോധനം നവംബര്‍ 23 വരെ നീട്ടിയതിന് തൊട്ടുപിന്നാലെയാണ് സംഭവവികാസം.

Related Topics

Share this story