

ഗോപാൽഗഞ്ച്: സിനിമാക്കഥകളെ വെല്ലുന്ന രീതിയിൽ മൂന്ന് വർഷത്തിനിടെ മൂന്ന് യുവതികളെ വിവാഹം കഴിച്ച് വഞ്ചിച്ച യുവാവ് ഗോപാൽഗഞ്ചിൽ പോലീസ് പിടിയിലായി (Marriage Scam). മീർഗഞ്ച് സ്വദേശിയായ പിന്റു ബരൺവാൾ ആണ് തന്റെ മൂന്ന് ഭാര്യമാരും പരസ്പരം അറിയാതെ വർഷങ്ങളോളം വഞ്ചന തുടർന്നത്. എന്നാൽ ഒടുവിൽ സത്യം തിരിച്ചറിഞ്ഞ ആദ്യത്തെ രണ്ട് ഭാര്യമാർ ഒരേസമയം പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയതോടെ പ്രതിയുടെ തട്ടിപ്പ് പുറത്താവുകയായിരുന്നു. സ്ത്രീധന പീഡനം, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
2022-ലായിരുന്നു ആദ്യ വിവാഹം. തുടർന്ന് 2024 ഏപ്രിലിൽ രണ്ടാമതും, വൈകാതെ മൂന്നാമതും വിവാഹം കഴിച്ചു. മൂന്ന് ഭാര്യമാരും പരസ്പരം അറിയാതെയാണ് കഴിഞ്ഞിരുന്നത്. മൂന്നാമത്തെ ഭാര്യയിൽ ഇയാൾക്ക് ഒരു കുട്ടിയുമുണ്ട്. ആദ്യ ഭാര്യയിൽ നിന്ന് 5 ലക്ഷം രൂപയും കാറും ആവശ്യപ്പെട്ട് പീഡിപ്പിച്ചതായും, അനുവാദമില്ലാതെ സ്വകാര്യ വീഡിയോകൾ പകർത്താൻ ശ്രമിച്ചതായും പരാതിയുണ്ട്. താൻ വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ചാണ് രണ്ടും മൂന്നും വിവാഹങ്ങൾ കഴിച്ചതെന്ന് ഭാര്യമാർ ആരോപിക്കുന്നു. താൻ ആഗ്രഹിച്ച ഗുണങ്ങളുള്ള സ്ത്രീയെ കണ്ടെത്താനാണ് ഒന്നിലധികം വിവാഹങ്ങൾ കഴിച്ചതെന്നാണ് പിന്റു പോലീസിനോട് പറഞ്ഞത്. ഭാര്യമാർ തന്നെ ഉപദ്രവിക്കുമായിരുന്നുവെന്നും ഇയാൾ ആരോപിച്ചു.
In a shocking incident from Bihar's Gopalganj, a man named Pintu Baranwal was arrested for marrying three women in three years without obtaining a divorce or informing them about each other. The fraud came to light when his first and second wives simultaneously approached the Meerganj police station with complaints of dowry harassment and deception.