Congress MLA from Jhabrera

വൈദ്യുതി മുടക്കത്തിൽ പൊറുതിമുട്ടി ജനം, വകുപ്പ് ഉദ്യോഗസ്ഥരുടെ വീടുകളിലെ കണക്ഷൻ മുറിച്ച് കോൺഗ്രസ് എംഎൽഎ; വീഡിയോ | Congress MLA Virendra Jati

ഗോവണിയും പ്ലെയറുമായി നേരിട്ടെത്തിയ എംഎൽഎ പോസ്റ്റിൽ കയറിയാണ് കണക്ഷൻ മുറിച്ചത്
Published on

ഹരിദ്വാർ: തന്റെ മണ്ഡലത്തിലെ കടുത്ത വൈദ്യുതി ക്ഷാമത്തിന് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് ഉത്തരാഖണ്ഡിലെ കോൺഗ്രസ് എംഎൽഎ വീരേന്ദ്ര ജാതി (Congress MLA Virendra Jati) വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുടെ വീടുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഗോവണിയും പ്ലെയറുമായി നേരിട്ടെത്തിയ എംഎൽഎ പോസ്റ്റിൽ കയറിയാണ് കണക്ഷൻ മുറിച്ചത്. സംഭവത്തിൽ വൈദ്യുതി വകുപ്പിന്റെ പരാതിയിൽ എംഎൽഎയ്ക്കെതിരെ പോലീസ് കേസെടുത്തു.

കഴിഞ്ഞ 10 ദിവസമായി തന്റെ മണ്ഡലത്തിൽ ദിവസവും 5 മുതൽ 8 മണിക്കൂർ വരെ അപ്രഖ്യാപിത വൈദ്യുതി തടസ്സം നേരിടുന്നുണ്ടെന്നും പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നും എംഎൽഎ ആരോപിച്ചു. തുടർന്നാണ് റൂർക്കിയിലെ സൂപ്രണ്ടിംഗ് എൻജിനീയർ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വസതികളിലെ വൈദ്യുതി അദ്ദേഹം മുറിച്ചത്. സാധാരണക്കാർ മണിക്കൂറുകളോളം കറന്റില്ലാതെ ബുദ്ധിമുട്ടുമ്പോൾ ഉദ്യോഗസ്ഥരും അത് അനുഭവിക്കണം എന്നായിരുന്നു എംഎൽഎയുടെ പക്ഷം. ചെയ്ത കാര്യത്തിൽ തനിക്ക് ഖേദമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വൈദ്യുതി ഓഫ് ചെയ്യാതെ നേരിട്ട് കമ്പി മുറിച്ചത് വലിയ അപകടത്തിന് കാരണമാകുമായിരുന്നുവെന്നും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും കാണിച്ച് വൈദ്യുതി വകുപ്പ് സിവിൽ ലൈൻസ് പോലീസിൽ പരാതി നൽകി.

Summary

Virendra Jati, a Congress MLA from Jhabrera in Uttarakhand, disconnected the power supply to the residences of electricity department officials in Haridwar as a protest against frequent power outages. Frustrated by 5 to 8-hour daily cuts in his constituency, the MLA climbed an electricity pole with a ladder and pliers to cut the wires of three senior officials. Following the incident on December 25, 2025, the electricity department filed a police case against him for illegal intervention and endangering safety.

Times Kerala
timeskerala.com