‘തൃഷ എന്റെ ഭാര്യയാണ്, വിജയും അവളും ഒന്നിച്ച് നില്‍ക്കുന്നത് ഇഷ്ടമല്ല’: ഗുരുതര ആരോപണവുമായി എ എല്‍ സൂര്യ

‘തൃഷ എന്റെ ഭാര്യയാണ്, വിജയും അവളും ഒന്നിച്ച് നില്‍ക്കുന്നത് ഇഷ്ടമല്ല’: ഗുരുതര ആരോപണവുമായി എ എല്‍ സൂര്യ
തെന്നിന്ത്യൻ താരം തൃഷ കൃഷ്ണ തന്റെ ഭാര്യയാണെന്ന ആരോപണവുമായി സംവിധായകനും മോട്ടിവേഷണൽ സ്പീക്കറുമായ എ.എൽ സൂര്യ. തൃഷ തന്റെ ഭാര്യയാണെന്നും അല്ലെന്ന് തെളിയിക്കേണ്ട യാതൊരു ആവശ്യവും തനിക്കില്ലെന്നുമാണ് സൂര്യ പറയുന്നത്. തൃഷയ്ക്ക് താനുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇയാൾ ആരോപിക്കുന്നു. ഇന്ത്യഗ്ലിറ്റ്‌സ് തമിഴിന് നൽകിയ അഭിമുഖത്തിനിടെയാണ് സൂര്യയുടെ ആരോപണം.

‘ റോഡിലൂടെ പോകുന്ന ഒരു പെൺകുട്ടിയെ പറ്റിയല്ല പറയുന്നത്, ഞാനുമായി ബന്ധമുണ്ടായിരുന്ന പെൺകുട്ടിയെ പറ്റിയാണ്. തൃഷ നായികയായി അഭിനയിച്ച ഭീമ എന്ന സിനിമയുടെ ലൊക്കേഷനിൽ താരത്തെ കൊണ്ട് പോയി വിട്ടിരുന്നത് ഞാനാണ്. തൃഷയുടെ ഭർത്താവാണ് ഞാൻ. തൃഷ, വിജയുടെ കൂടെ നിൽക്കുന്നത് തനിക്കിഷ്ടമല്ല. വിജയുടെ കൂടെയുള്ള ചില ചിത്രങ്ങൾ അവൾ കഴിഞ്ഞ ദിവസങ്ങളിൽ പങ്കുവെച്ചിരുന്നു. അതെനിക്ക് ഇഷ്ടമില്ലെന്ന് അറിഞ്ഞിട്ടാണ് അവളങ്ങനെ ചെയ്യുന്നത്. തൃഷയാണ് എന്നോട് ആദ്യം ഇഷ്ടമാണെന്ന് പറഞ്ഞത്. തൃഷയുടെ അമ്മയുമായി ഞാൻ സംസാരിക്കാറുണ്ട്’, സൂര്യ പറയുന്നു.

സൂര്യയുടെ ആരോപണം സിനിമാ ലോകത്ത് ചർച്ചാ വിഷയം ആയിരിക്കുകയാണ്. 40 വയസ്സ് പിന്നിട്ടെങ്കിലും ഇപ്പോഴും അവിവാഹിതയായി തുടരുകയാണ് നടി. മുന്‍പ് തൃഷയുടെ വിവാഹനിശ്ചയം വരെ നടത്തിയെങ്കിലും ആ ബന്ധം നടി ഉപേക്ഷിക്കുകയായിരുന്നു.  പ്രശസ്തിയ്ക്ക് വേണ്ടിയാണ് സൂര്യ ഇങ്ങനൊരു പ്രശ്നവുമായി വന്നതെന്നും അതല്ലാതെ ഇതിന് പിന്നിൽ വേറൊരു കാര്യവുമില്ലെന്നാണ് ആരാധകരടക്കം പറയുന്നത്. 

Share this story