HomeNationalവിജയ്ക്കൊപ്പം വിവാഹ വിരുന്നിൽ പങ്കെടുത്തതിന് പിന്നാലെ തമിഴ് നടി തൃഷയുടെ ആദ്യ...

വിജയ്ക്കൊപ്പം വിവാഹ വിരുന്നിൽ പങ്കെടുത്തതിന് പിന്നാലെ തമിഴ് നടി തൃഷയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ് | Trisha Instagram Post

ചെന്നൈ: തമിഴ് സൂപ്പർതാരം വിജയും തൃഷയും ചെന്നൈയിൽ ഒരുമിച്ച് വിവാഹ വിരുന്നിൽ പങ്കെടുത്തത് വലിയ ചർച്ചയാകുന്നു. നിർമ്മാതാവ് കൽപാത്തി എസ്. സുരേഷിന്റെ മകന്റെ വിവാഹ സൽക്കാരത്തിലാണ് വ്യാഴാഴ്ച രാത്രി ഇരുവരും ഒന്നിച്ച് എത്തിയത് (Trisha Instagram Post). വിജയുമായുള്ള പ്രണയവാർത്തകളും വിജയുടെ ഭാര്യ സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകിയെന്ന റിപ്പോർട്ടുകളും നിലനിൽക്കുന്നതിനിടെയാണ് ഈ പരസ്യമായ ഇരുവരും എത്തുന്നത്.

വിവാഹ വിരുന്നിൽ പങ്കെടുത്തതിന് പിന്നാലെ വെള്ളിയാഴ്ച തൃഷ തന്റെ ഇൻസ്റ്റാഗ്രാമിൽ ആദ്യ ചിത്രങ്ങൾ പങ്കുവെച്ചു. ചടങ്ങിൽ അണിഞ്ഞ സാരിയുടെയും ആഭരണങ്ങളുടെയും വിവരങ്ങൾ പങ്കുവെച്ച താരം തന്റെ ടീമിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ വിജയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചോ ഉയർന്നുവരുന്ന ഗോസിപ്പുകളെക്കുറിച്ചോ താരം പ്രതികരിച്ചിട്ടില്ല. 2023-ൽ പുറത്തിറങ്ങിയ ‘ലിയോ’ എന്ന ചിത്രത്തിന് ശേഷം ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ തമിഴ് മാധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു.

 

View this post on Instagram

 

A post shared by Trish (@trishakrishnan)

വിജയുടെ ഭാര്യ സംഗീത സോർണലിംഗം ചെങ്കൽപേട്ട് ജില്ലാ കോടതിയിൽ വിവാഹമോചനത്തിനായി ഹർജി നൽകിയെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. മറ്റൊരു നടിയുമായി വിജയ്ക്കുള്ള ബന്ധവും മാനസികമായ അവഗണനയുമാണ് വിവാഹമോചനത്തിന് കാരണമായി സംഗീത ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഏപ്രിൽ 20-ന് കോടതി ഈ ഹർജി പരിഗണിക്കും. അതേസമയം, തന്റെ രാഷ്ട്രീയ പാർട്ടിയായ ടി.വി.കെ.യുടെ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന വിജയ് വിവാഹമോചന വാർത്തകളോട് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Clickable Info Box