എയർ ഹോസ്റ്റസിന്റെ ശരീരത്തിൽ സ്പർശിച്ചു; യാത്രക്കാരൻ അറസ്റ്റിൽ
Nov 21, 2023, 13:44 IST

ബെംഗളൂരു: വിമാന യാത്രയ്ക്കിടെ എയർഹോസ്റ്റസിനു നേരെ ലൈംഗികാതിക്രമം നടത്തിയ യാത്രക്കാരൻ പിടിയിൽ. രാജസ്ഥാൻ സ്വദേശി രൺദീർ സിങ്(33) ആണ് എയർഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയതിന് പേരിൽ അറസ്റ്റിലായത് . ജയ്പുർ–ബെംഗളൂരു ഇൻഡിഗോ വിമാനത്തിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

യാത്രയ്ക്കിടെ ഇയാൾ അനുവാദമില്ലാതെ എയർഹോസ്റ്റസിന്റെ ശരീരത്തിൽ സ്പർശിക്കുകയായിരുന്നു. മുന്നറിയിപ്പ് നൽകിയിട്ടും വീണ്ടും ഇത് ആവർത്തിച്ച്. മദ്യപിച്ചിരുന്ന ഇയാൾ മോശമായി പെരുമാറിയതായി മറ്റു യാത്രക്കാരും പരാതി പറഞ്ഞു. ഇതോടെ സിങ്ങിനെ തടഞ്ഞുവച്ച ജീവനക്കാർ വിമാനം ലാൻഡ് ചെയ്തതിനു പിന്നാലെ വിമാനത്താവള പൊലീസിനു കൈമാറുകയായിരുന്നു.