ന്യൂഡൽഹി: പാർട്ടിയിൽ ഉടലെടുത്ത കടുത്ത പ്രതിസന്ധികൾക്കും വിമതനീക്കങ്ങൾക്കും പിന്നാലെ തൃണമൂൽ കോൺഗ്രസിന്റെ ദേശീയ വർക്കിംഗ് കമ്മിറ്റി പുനഃസംഘടിപ്പിച്ച് മമത ബാനർജി. താൻ തന്നെയാണ് പാർട്ടിയുടെ അധ്യക്ഷയെന്ന് പ്രഖ്യാപിച്ചുകൊണ്ട്, വിമതരുടെ അവകാശവാദങ്ങളെ പ്രതിരോധിക്കാനാണ് മമതയുടെ നീക്കം. പുതിയ ഭാരവാഹികളുടെ പട്ടിക പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചു.(TMC Rift Intensifies As Mamata Banerjee Reconstitutes Working Committee Amid Rebel Claims)
മമത ബാനർജി തന്നെ പാർട്ടിയുടെ അധ്യക്ഷയായി തുടരും. വൈസ് ചെയർപേഴ്‌സൺ മുൻ രാജ്യസഭാ എം.പി സുബ്രത ബക്ഷിയാണ്. പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയായി അഭിഷേക് ബാനർജി തുടരും. വിശ്വസ്തരായ കല്യാൺ ബാനർജി, മഹുവ മൊയ്ത്ര എന്നിവരെ ദേശീയ വർക്കിംഗ് കമ്മിറ്റിയിൽ ഉൾപ്പെടുത്തി.
പശ്ചിമ ബംഗാളിൽ ബി.ജെ.പിക്ക് മുന്നിൽ തൃണമൂൽ തോൽവി നേരിട്ടതോടെയാണ് പാർട്ടിക്കുള്ളിലെ ഭിന്നത പരസ്യമായത്. റിതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം അരുപ് റോയിയെ പാർട്ടിയുടെ പുതിയ ചെയർപേഴ്‌സണായി പ്രഖ്യാപിച്ചു. എങ്കിലും മമത ബാനർജിയെ പൂർണ്ണമായും തഴയാൻ വിമതർ തയ്യാറായിട്ടില്ല. മമതയ്ക്ക് തങ്ങളുടെ പാർട്ടിയുടെ ‘ചീഫ് അഡ്വൈസർ’ ആകാൻ താല്പര്യമുണ്ടെങ്കിൽ അതിന് സ്വാഗതം ചെയ്യുന്നുവെന്ന് റിതബ്രത ബാനർജി മാധ്യമങ്ങളോട് പറഞ്ഞു.
Story Summary
Facing a major internal rebellion following a crushing electoral defeat in West Bengal, Mamata Banerjee has reconstituted the TMC’s national working committee to assert her authority. While Banerjee retains her position as chairperson, a dissident faction led by Ritabrata Banerjee has declared itself the “real” TMC, appointing Arup Roy as their chairperson while inviting Mamata Banerjee to join them as a “chief adviser.”

