Times Kerala

ഇനി ടോൾ പ്ലാസകളില്ല, വാഹന ഉടമകളുടെ കീശ കാക്കും പ്രഖ്യാപനം ഇലക്ഷന് തൊട്ടുമുമ്പെത്തും!

 
 മൂന്ന് സാമ്പത്തിക ഇടനാഴി പദ്ധതികളുടെ 990 കി.മീറ്റർ കടന്നുപോകുന്നത് കേരളത്തിലൂടെ, 2025 ഓടെ സംസ്ഥാനത്തെ റോഡ് ഗതാഗതം അമേരിക്കയിലേതിന് തുല്യമാവും: കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി

ഇന്ത്യയിൽ ഉടനീളമുള്ള ഹൈവേകളിൽ ഫാസ്‍ടാഗുകൾക്ക് പകരം ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ഇലക്ട്രോണിക് ടോൾ ശേഖരണ സംവിധാനം കൊണ്ടുവരും റിപ്പോര്‍ട്ട്. ഈ വർഷം ഏപ്രിലോടെ, രാജ്യം തെരഞ്ഞെടുപ്പിലേക്ക് എടുക്കുന്നതിന് ആഴ്‌ചകൾക്ക് മുമ്പ് ഈ മാറ്റം സംഭവിച്ചേക്കാം എന്നാണ് വിവരം. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുമ്പ് ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ഇലക്ട്രോണിക് ടോൾ പിരിവ് സംവിധാനം നടപ്പിലാക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി സൂചന നൽകി. നടപ്പാക്കുന്നതിനുള്ള ആദ്യപടികളിലൊന്നായി, ദേശീയ പാതകളിൽ ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവ് സംവിധാനത്തിനായി ഒരു കൺസൾട്ടന്‍റിനെ കേന്ദ്രം നിയമിച്ചിട്ടുണ്ട്.

ഹൈവേകളിൽ ടോൾ അടയ്‌ക്കുന്നതിന് എല്ലാ വാഹനങ്ങൾക്കും 2021 മുതൽ ഫാസ്‌ടാഗ് നിർബന്ധമാക്കിയിരുന്നു. ഫാസ്‌ടാഗ് ഇല്ലാത്ത വാഹനങ്ങൾ പിഴയായി ടോൾ ഫീസിന്‍റെ ഇരട്ടി നൽകണം. എന്നാൽ നടപ്പിലാക്കി മൂന്ന് വർഷത്തിന് ശേഷം, ജിപിഎസ് അധിഷ്‍ഠിത ഇലക്ട്രോണിക് ടോൾ പിരിവ് സംവിധാനം അവതരിപ്പിക്കുന്നതിനായി ഫാസ്ടാഗുകൾ ഘട്ടം ഘട്ടമായി നിർത്തലാക്കാനാണ് പദ്ധതി. പുതിയ സംവിധാനത്തിന്റെ വരവോടെ ടോൾ പ്ലാസകൾ ഇല്ലാതാകും. 

Related Topics

Share this story