മുംബൈ: ഉദ്ദവ് താക്കറെ നയിക്കുന്ന ശിവസേന (യു.ബി.ടി.) പാർട്ടിയുടെ നേതാവ് തേജസ്വി ഖൊസാൽക്കർ ബി.ജെ.പി.യിൽ ചേർന്നു. ഇന്ന് രാവിലെ മുംബൈയിലെ പാർട്ടി ഓഫീസിലെത്തിയാണ് തേജസ്വി ഔദ്യോഗികമായി ബി.ജെ.പി. അംഗത്വം സ്വീകരിച്ചത്. അന്തരിച്ച ശിവസേന (യു.ബി.ടി.) നേതാവ് അഭിഷേക് ഖൊസാൽക്കറുടെ ഭാര്യയാണ് തേജസ്വി. ഇവർ ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനിലെ (ബി.എം.സി.) മുൻ കൗൺസിലറാണ്.
വടക്കൻ മുംബൈയിൽ കാര്യമായ സ്വാധീനമുള്ള നേതാവാണ് തേജസ്വി ഖൊസാൽക്കർ.ബി.എം.സി. തിരഞ്ഞെടുപ്പ് ജനുവരി 12നും 18നും ഇടയിൽ നടക്കാൻ സാധ്യതയുള്ള സാഹചര്യത്തിൽ, തേജസ്വി പാർട്ടി വിട്ടത് ശിവസേന (യു.ബി.ടി.)ക്ക് കനത്ത തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു.