HomeNationalപാർലമെൻ്റിൻ്റെ രണ്ടാംഘട്ട ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും: സ്‌പീക്കറെ നീക്കണമെന്ന പ്രമേയം...

പാർലമെൻ്റിൻ്റെ രണ്ടാംഘട്ട ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും: സ്‌പീക്കറെ നീക്കണമെന്ന പ്രമേയം ഇന്ന് ലോക്‌സഭയിൽ | Parliament

ന്യൂഡൽഹി: പാർലമെന്റിന്റെ രണ്ടാം ഘട്ട ബജറ്റ് സമ്മേളനത്തിന് ഇന്ന് കൊടിയേറുമ്പോൾ രാജ്യം ഉറ്റുനോക്കുന്നത് ലോക്‌സഭാ സ്പീക്കർ ഓം ബിർലയെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവരുന്ന ചരിത്രപരമായ പ്രമേയത്തിലേക്കാണ്. 118 പ്രതിപക്ഷ എംപിമാർ ഒപ്പിട്ട പ്രമേയം സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ ചർച്ചയ്ക്കെടുക്കും.(The second phase of the Budget Session of Parliament, Resolution to remove the Speaker in the Lok Sabha today)

പ്രമേയത്തിന്മേൽ പത്ത് മണിക്കൂർ നീളുന്ന സുദീർഘമായ ചർച്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. ചർച്ചയ്ക്ക് ശേഷം പ്രമേയം വോട്ടിനിടും. ചർച്ച നടക്കുമ്പോൾ ഓം ബിർല സ്പീക്കറുടെ കസേരയിൽ ഇരിക്കില്ല. പകരം ഭരണപക്ഷ അംഗങ്ങൾക്കൊപ്പം സാധാരണ എംപിയായി സഭാ നടപടികളിൽ പങ്കെടുക്കും. നിർണ്ണായകമായ ഈ ചർച്ചയിൽ പങ്കെടുക്കാൻ എല്ലാ എംപിമാർക്കും കോൺഗ്രസ് വിപ്പ് നൽകിയിട്ടുണ്ട്.

സ്പീക്കർ ഓം ബിർല പക്ഷപാതപരമായി പെരുമാറുന്നു എന്നതാണ് പ്രതിപക്ഷത്തിന്റെ പ്രധാന പരാതി. പ്രതിപക്ഷ നേതാവിനെ പോലും സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു. പ്രമേയം വിജയിക്കാൻ സാധ്യത കുറവാണെങ്കിലും, സ്പീക്കറുടെ നടപടികളെ പരസ്യമായി വിചാരണ ചെയ്യാനും ജനമധ്യത്തിൽ തുറന്നുകാട്ടാനും ഈ ചർച്ചയിലൂടെ സാധിക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടൽ.

ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിൽ അപൂർവ്വമായാണ് സ്പീക്കറെ നീക്കാനുള്ള പ്രമേയങ്ങൾ ചർച്ചയ്ക്കെടുക്കുന്നത്. ഇതിനുമുമ്പ് 1987-ൽ അന്നത്തെ സ്പീക്കർ ബൽറാം ജാക്കറിനെതിരെയാണ് ഇത്തരമൊരു പ്രമേയം ചർച്ച ചെയ്തത്. അന്നും പ്രമേയം പരാജയപ്പെട്ടെങ്കിലും വിഷയം വലിയ രാഷ്ട്രീയ ചർച്ചയായിരുന്നു. സ്പീക്കർക്കെതിരായ പ്രമേയത്തിന് പുറമെ സഭയിൽ മറ്റ് പല വിഷയങ്ങളിലും ഇന്ന് പ്രതിഷേധം ഇരമ്പാൻ സാധ്യതയുണ്ട്.

WhatsApp Channel Banner

Latest updates

ശക്തമായ മഴ: കുട്ടനാടും അപ്പർകുട്ടനാടും വെള്ളത്തിനടിയിൽ; ആലപ്പുഴയിൽ 21...

ആലപ്പുഴ: മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും കിഴക്കൻ മലവെള്ളത്തിന്റെ ഒഴുക്ക് ശക്തമായതോടെ കുട്ടനാടും അപ്പർകുട്ടനാടും പൂർണമായും വെള്ളത്തിലായി. മേഖലയിലെ ജനജീവിതം ദുരിതത്തിലായതിനെ തുടർന്ന് ആലപ്പുഴ ജില്ലയിൽ 21 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.(Kuttanad flood Worsens...

കർണാടകയിലെ മന്ത്രിസഭാ വികസനം: പുതിയ മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ...

ബെംഗളൂരു: മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള കർണാടക സർക്കാരിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മന്ത്രിസഭാ വികസനം ഇന്ന് നടക്കും. കോൺഗ്രസ് ഹൈക്കമാൻഡിന്റെ അന്തിമ അനുമതി ലഭിച്ചതിനെ തുടർന്നാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ്...

ബങ്കിപ്പൂർ ഉപതിരഞ്ഞെടുപ്പ്: നാലാം റൗണ്ടിലും പ്രശാന്ത് കിഷോറിന് മുന്നേറ്റം,...

പട്ന: ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ ലീഡ് ഉയർത്തുന്നു. വോട്ടെണ്ണലിന്റെ നാലാം റൗണ്ട് പൂർത്തിയാകുമ്പോൾ ബി.ജെ.പി സ്ഥാനാർത്ഥി നീരജ് കുമാർ സിൻഹയേക്കാൾ...

ചൈനയിൽ മിന്നൽ പ്രളയം: മരണസംഖ്യ 25 ആയി ഉയർന്നു...

ബെയ്ജിങ്: വടക്കുപടിഞ്ഞാറൻ ചൈനയിലെ ഗാൻസു പ്രവിശ്യയിലുണ്ടായ അപ്രതീക്ഷിത പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി ഉയർന്നു. ദുരന്തം നടന്ന് ഒരു ആഴ്ച പിന്നിടുമ്പോഴാണ് മരണസംഖ്യ പുതുക്കി നിശ്ചയിച്ചുകൊണ്ടുള്ള ഔദ്യോഗിക വിവരങ്ങൾ പുറത്തുവരുന്നത്. അപകടത്തിൽ...

ശിവമോഗയിൽ ക്ഷേത്ര ലിഫ്റ്റിൽ കുടുങ്ങി റിട്ട. എൻജിനീയർക്ക് ദാരുണാന്ത്യം...

ശിവമോഗ: ക്ഷേത്ര ദർശനത്തിനെത്തിയ വയോധികൻ ലിഫ്റ്റിൽ കുടുങ്ങി ദാരുണമായി കൊല്ലപ്പെട്ടു. കർണാടക ശിവമോഗയിലെ വിനായക നഗറിലുള്ള ദത്താത്താത്രേയ സ്വാമി ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. റിട്ടയേർഡ് എൻജിനീയറായ കുമാരസ്വാമി (80) ആണ് മരിച്ചത്.(Retired Engineer Dies...

DON'T MISS

ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ പകർത്തിയത് അഞ്ച്...

ചിലി: ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് പ്രപഞ്ചത്തിന്റെ അപൂർവവും വിസ്മയിപ്പിക്കുന്നതുമായ ദൃശ്യരേഖ പുറത്തുവിട്ട് ചിലിയിലെ വെറാ സി. റൂബിൻ ഒബ്സർവേറ്ററി (World Largest Digital Camera Space Photo). ഒരൊറ്റ...

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...