തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചര​ണ​ങ്ങ​ൾ​ക്കു​ള്ള വി​ല​ക്ക് നീ​ട്ടി

276


തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചര​ണ​ങ്ങ​ൾ​ക്കു​ള്ള വി​ല​ക്ക് നീ​ട്ടി.വിലക്ക് നീട്ടിയത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ൽ ആണ്. ഈ സംസ്ഥാനങ്ങളിൽ വിലക്ക് നീട്ടിയത്  രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ റാ​ലി​ക​ൾ​ക്കും റോ​ഡ് ഷോ​ക​ൾ​ക്കു​മു​ള്ളതാണ്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വി​ല​ക്ക് നീ​ട്ടി​യി​രി​ക്കു​ന്ന​ത് ജ​നു​വ​രി 22 വ​രെ​യാ​ണ് .  വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത് കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്.  300 പേ​ർ വ​രെ​യു​ള്ള യോ​ഗ​ങ്ങ​ൾ ഓ​ഡി​റ്റോ​റി​യ​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കാം. 


തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക​ൾ​ക്ക് ആദ്യം ​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത് ജ​നു​വ​രി എ​ട്ട് മു​ത​ൽ 15 വ​രെ​യാ​യി​രു​ന്നു .  തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത് ഉ​ത്ത​ർ​പ്ര​ദേ​ശ്, പ​ഞ്ചാ​ബ്, ഗോ​വ, ഉ​ത്ത​രാ​ഖ​ണ്ഡ്, മ​ണി​പ്പൂ​ർ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ്.
 

Share this story