

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ (Vijay Hazare Trophy) മധ്യപ്രദേശിനെ അങ്കിത് ശർമയുടെ തകർപ്പൻ ബൗളിംഗിലൂടെ പ്രതിരോധത്തിലാക്കി കേരളം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മധ്യപ്രദേശ്, അങ്കിത് ശർമയുടെ കൃത്യതയാർന്ന പന്തുകൾക്ക് മുന്നിൽ തകരുന്ന കാഴ്ചയാണ് അഹമ്മദാബാദിൽ കണ്ടത്.
വീഴ്ത്തിയ നാല് വിക്കറ്റുകളും 'ബൗൾഡ്' ആയിരുന്നു എന്നതാണ് അങ്കിത് ശർമയുടെ പ്രകടനത്തിലെ പ്രത്യേകത. യാഷ് ദുബെ (13), ഹർഷ് ഗാവ്ലി (22), ശുഭം ശർമ (3), രാഹുൽ ബതാം (3) എന്നിവരെയാണ് അങ്കിത് പുറത്താക്കിയത്. സൂപ്പർ താരം വെങ്കടേഷ് അയ്യർ (8) റണ്ണൗട്ടായതും മധ്യപ്രദേശിന് തിരിച്ചടിയായി. ബാബ അപരാജിത് ഒരു വിക്കറ്റ് നേടി. സഞ്ജു സാംസണില്ലാതെയാണ് ഇന്നും കേരളം കളത്തിലിറങ്ങിയത്.
കഴിഞ്ഞ മത്സരങ്ങളിൽ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് കേരളം ഇന്ന് ഇറങ്ങിയത്. സൽമാൻ നിസാർ, കൃഷ്ണ പ്രസാദ്, ഷറഫുദ്ദീൻ എന്നിവർ ടീമിൽ തിരിച്ചെത്തി. നിലവിൽ ഹിമാൻഷു മന്ത്രിയുടെ (40*) പോരാട്ടത്തിലാണ് മധ്യപ്രദേശിന്റെ പ്രതീക്ഷകൾ.
Ankit Sharma's exceptional four-wicket haul has put Kerala in a dominant position against Madhya Pradesh in the Vijay Hazare Trophy. Bowling with clinical precision, Ankit clean-bowled four batters, leaving Madhya Pradesh struggling at 102/6 in 27 hours. Despite the absence of Sanju Samson, Kerala’s bowling attack, supported by disciplined fielding, has effectively neutralized Madhya Pradesh’s top order.