അവിഹിത ബന്ധത്തെ ചോദ്യം ചെയ്ത അമ്മയെ നിരന്തരം മര്‍ദ്ദിച്ചു: അച്ഛനെ വാടക കൊലയാളികളെ വിട്ട് കൊലപ്പെടുത്തി മകള്‍, അറസ്റ്റ്

നാഗ്പൂർ: അച്ഛനെ വാടക കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തിയ മകൾ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. 60കാരനായ ദിലീപ് രാജേശ്വർ സോൺടാക്കെ എന്നയാൾ കൊല്ലപ്പെട്ട സംഭവത്തിൽ 35കാരിയായ മകൾ പ്രിയ സോൺടാക്കെയെ അറസ്റ്റ് ചെയ്തത്.
മെയ് 17നാണ് പെട്രോൾ പമ്പ് ഉടമയായ ദിലീപ് ഭിവാപുരിലെ പമ്പിൽ വച്ച് കൊല്ലപ്പെടുന്നത്. മുഖം മൂടി ധരിച്ചെത്തിയ സംഘം ഇയാളെ കുത്തിക്കൊലപ്പെടുത്തിയ ശേഷം മുങ്ങുകയായിരുന്നു. കൊലപാതകത്തിന് ശേഷം 1.34 ലക്ഷം രൂപയും കവർന്നാണ് പ്രതികൾ രക്ഷപ്പെട്ടത്.

ആദ്യം കവർച്ചാ ശ്രമത്തിനിടയിലുള്ള കൊലപാതകമെന്നാണ് പൊലീസ് കരുതിയത്. എന്നാൽ അന്വേഷണത്തിൽ മകൾക്ക് പങ്കുള്ളതായി സംശയമുണരുകയും തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ സംഭവത്തിന്റെ ചുരുളഴിയുകയുമായിരുന്നു. ഷെയ്ഖ് അഫ്രോസ്, മുഹമ്മദ് വസീം, സുബൈർ ഖാൻ എന്നിവരെയാണ് പ്രതി വാടകക്കെടുത്തത്. മൂന്നംഗ സംഘത്തിന് പ്രതിഫലമായി അഞ്ച് ലക്ഷവും പ്രിയ നൽകി.
പിതാവിന്റെ അവിഹിത ബന്ധത്തെ ചോദ്യം ചെയ്ത അമ്മയെ ഇയാൾ നിരന്തരം മർദ്ദിച്ചതിനെ തുടർന്നാണ് മകൾ ക്വട്ടേഷൻ സംഘത്തെ ഏൽപ്പിച്ചത്.