Times Kerala

ഒരു മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി
 

 
rape

ഗുവാഹത്തി: നവജാതശിശുവിനൊപ്പം വീട്ടിലായിരുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ അമ്മയായ 25കാരിയ്ക്ക് നേരെയാണ് ഈ ക്രൂരത.  അസമിലെ മോറിഗാവ് ജില്ലയിലാണ് സംഭവം നടന്നത്.

 തിങ്കളാഴ്ച രാത്രി ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്തായിരുന്നു നികിത ദേവി എന്ന യുവതിയെ  ഒരു സംഘം കൂട്ടബലാത്സംഗം ചെയ്ത്  കൊലപ്പെടുത്തിയത്. 
'കഴിഞ്ഞ ഒരുവര്‍ഷമായി താന്‍ നൈറ്റ് ഷിഫ്റ്റിലാണ് ജോലി ചെയ്തിരുന്നത്. അടുത്തിടെയായി രാത്രിയും വൈകീട്ടും ചിലര്‍ പരിസരത്ത് നടക്കുന്നത് ഭര്യ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും താന്‍ ശ്രദ്ധിച്ചിരുന്നില്ല. ഇന്ന് രാവിലെ വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെ മരിച്ച നിലയില്‍ കണ്ടത്'- യുവതിയുടെ ഭർത്താവ് പറഞ്ഞു. 

പ്രദേശത്തെ സിനിമാ തീയറ്ററിലെ സെക്യൂരിറ്റി ജീവനക്കാരനാണ് യുവതിയുടെ ഭര്‍ത്താവ്.  സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Related Topics

Share this story