സാമ്പാറിനെച്ചൊല്ലിയുള്ള തര്‍ക്കത്തിൽ അമ്മയെയും സഹോദരിയെയും മകന്‍ വെടിവെച്ച് കൊലപ്പെടുത്തി

GUN

ബെംഗളൂരു:  അമ്മയുണ്ടാക്കിയ സാമ്പാറിനു രുചിയില്ലെന്ന തർക്കത്തിൽ യുവാവ് അമ്മയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തി. സംഭവം നടന്നത് കര്‍ണാടകയിലെ ഉത്തരകന്നഡ ജില്ലയിലെ കൊടഗഡു എന്ന സ്ഥലത്താണ്.  

24കാരനായ മഞ്ജുനാഥ് ഹസ്ലാര്‍ ആണ് അമ്മ പാര്‍വതി നാരായണ ഹസ്ലാര്‍, സഹോദരി രമ്യ നാരായണ ഹസ്ലാര്‍ എന്നിവരെ കൊലപ്പെടുത്തിയത്. തുടർന്ന് സ്ഥിരം മദ്യപാനി കൂടിയായ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

സാമ്പാറിന് രുചിയില്ലെന്ന തർക്കത്തിന് പുറമെ വായ്പയെടുത്ത് സഹോദരിക്ക് ഫോണ്‍ വാങ്ങിക്കൊടുക്കാനുള്ള അമ്മയുടെ തീരുമാനത്തെയും ഇയാള്‍ ചോദ്യം ചെയ്തിരുന്നു. തുടർന്നുണ്ടായ വഴക്കില്‍ ഇയാള്‍ കൈയില്‍ കരുതിയ നാടന്‍  തോക്കുപയോഗിച്ച് അമ്മയെയും, തടയാനെത്തിയ സഹോദരിയെയും വെടിവെയ്ക്കുകയായിരുന്നു.

Share this story