തമിഴ്‌നാട്ടിൽ വിദ്യാർഥിയോട് അ​ധ്യാ​പ​ക​ന്‍റെ ക്രൂ​ര​ത; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

teacher attack


 ചെ​ന്നൈ: തമിഴ്നാട്ടിൽ  വി​ദ്യാ​ര്‍​ഥി​യെ അ​ധ്യാ​പ​ക​ന്‍ ക്രൂ​ര​മാ​യി ത​ല്ലി ച​ത​യ്ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്. ത​മി​ഴ്‌​നാ​ട്ടി​ലെ ചി​ദം​ബ​ര​ത്തെ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​ലാ​ണ് ഞെട്ടിക്കുന്ന സംഭവം നടന്നത് .
12-ാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക്കാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. മു​റി​ക്കു​ള്ളി​ല്‍ മു​ട്ടി​ല്‍ നി​ര്‍​ത്തി​യ വി​ദ്യാ​ര്‍​ഥി​യെ അ​ധ്യാ​പ​ക​ന്‍ വ​ടി​കൊ​ണ്ട് അ​ടി​ക്കു​ക​യും കാ​ലു കൊ​ണ്ട് ച​വി​ട്ടു​ന്ന​തും ദൃശ്യങ്ങളിൽ കാണാം .
ല​ഭി​ച്ചി​രി​ക്കു​ന്ന സൂ​ച​ന​ക​ള്‍ പ്ര​കാ​രം വി​ദ്യാ​ര്‍​ഥി ക്ലാ​സി​ല്‍ വ​രാ​ത്ത​താ​ണ് അ​ധ്യാ​പ​ക​നെ പ്ര​കോ​പി​പ്പി​ച്ച​ത്. ക്ലാ​സ് മു​റി​യി​ലു​ണ്ടാ​യി​രു​ന്ന ഒ​രു വി​ദ്യാ​ര്‍​ഥി​യാ​ണ് സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​ത്.അതെസമയം ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്താ​യ​തി​നെ തു​ട​ര്‍​ന്ന് അ​ധ്യാ​പ​ക​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം ഉ​യ​രു​ക​യാ​ണ്.

Share this story