Times Kerala

 സത്യപ്രതിജ്ഞ ചടങ്ങ്; കോൺഗ്രസിന് ക്ഷണം ലഭിച്ചിട്ടില്ല; ജയറാം രമേശ്

 
 സത്യപ്രതിജ്ഞ ചടങ്ങ്; കോൺഗ്രസിന് ക്ഷണം ലഭിച്ചിട്ടില്ല; ജയറാം രമേശ്
ന്യൂഡൽഹി: എൻ.ഡി.എ സർക്കാറിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് കോൺഗ്രസിന് ക്ഷണം ലഭിച്ചില്ലെന്ന് ജയറാം രമേശ്. സത്യപ്രതിജ്ഞാ ചടങ്ങ് അന്താരാഷ്‌ട്ര നേതാക്കളെ മാത്രമേ ക്ഷണിച്ചതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയെയും സഖ്യകക്ഷികളെയും ഒഴിവാക്കി സ്വന്തം പേരിൽ മാത്രം ജനവിധി തേടിയ പ്രധാനമന്ത്രി രാഷ്ട്രീയവും ധാർമികവുമായ തോൽവി ഏറ്റുവാങ്ങിയതായും അദ്ദേഹം പറഞ്ഞു. ക്ഷണം ലഭിക്കാത്തതിനാൽ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് ജയറാം രമേശ് വ്യക്തമാക്കി.  

Related Topics

Share this story