ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷന്റെ എസ് ഇവർ നടപടികൾക്ക് നിയമസാധുത നൽകി സുപ്രീം കോടതിയുടെ നിർണ്ണായക വിധി. എസ്‌ഐആർ നടപടി ഭരണഘടനയുടെ അന്തസ്സത്തയ്ക്ക് ജീവൻ നൽകുന്ന ഒന്നാണെന്നും, കൃത്യവും സമഗ്രവുമായ വോട്ടർപട്ടിക തയ്യാറാക്കുന്നതിലേക്കുള്ള പ്രധാന ചുവടുവെപ്പാണിതെന്നും കോടതി നിരീക്ഷിച്ചു.(Supreme Court Upholds SIR Voter List Revision Clarifies Citizenship Status)
ഈ നടപടി നിലവിലുള്ള ഒരു നിയമത്തെയോ ഭരണഘടനാ വ്യവസ്ഥകളെയോ ലംഘിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ തള്ളിയത്. എസ്‌ഐആർ എന്നത് പിൻവാതിലിലൂടെയുള്ള പൗരത്വ പരിശോധനയാണെന്ന് ആരോപിച്ച് ഹർജിക്കാരും പ്രതിപക്ഷ പാർട്ടികളും ഉയർത്തിയ തടസ്സവാദങ്ങൾ സുപ്രീം കോടതി പൂർണ്ണമായും തള്ളി. വോട്ടർപട്ടികയിൽ നിന്ന് ഒരാളുടെ പേര് നീക്കം ചെയ്യുന്നത് കൊണ്ട് മാത്രം അയാളുടെ പൗരത്വം ഇല്ലാതാകുന്നില്ലെന്ന് കോടതി വിധിന്യായത്തിൽ എടുത്തുപറഞ്ഞു.
ഇന്ത്യൻ പൗരത്വം നിശ്ചയിക്കാനുള്ള അന്തിമ അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനില്ല. എന്നാൽ വോട്ടർപട്ടികയിൽ ഒരാളെ ഉൾപ്പെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ പൗരത്വ പരിശോധനയുടെ പരിമിതമായ ചില വശങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് ഉപയോഗിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നാല് പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് കോടതി ഈ വിഷയത്തിൽ കമ്മീഷന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. എസ്‌ഐആർ നടപടി കമ്മീഷന്റെ ഭരണഘടനാപരവും നിയമപരവുമായ ഉത്തരവാദിത്വങ്ങൾക്ക് അനുസൃതമാണോ, ഈ പുതിയ നടപടിയിലൂടെ ലക്ഷ്യമിടുന്ന കാര്യങ്ങൾ യുക്തിസഹമാണോ, മറ്റ് ബദൽ മാർഗങ്ങൾ ഇല്ലാത്ത പക്ഷം ഈ രീതിയിലുള്ള കടുത്ത നടപടി അനിവാര്യമായിരുന്നോ, കമ്മീഷന്റെ ലക്ഷ്യവും പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങളും തമ്മിൽ കൃത്യമായ സന്തുലിതാവസ്ഥ നിലനിർത്തുന്നുണ്ടോ എന്നിവയാണിത്.
തിരഞ്ഞെടുപ്പിന്റെ സുതാര്യതയും പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങളും തമ്മിൽ ഒത്തുപോപോകുന്ന രീതിയിലാണ് കമ്മീഷൻ നടപടികൾ സ്വീകരിച്ചതെന്ന് കോടതി വിലയിരുത്തി. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് എന്ന ജനാധിപത്യ ലക്ഷ്യം കൈവരിക്കാൻ ഇത്തരം വോട്ടർപട്ടിക ശുദ്ധീകരണ പ്രക്രിയകൾ അനിവാര്യമാണ്. എസ്‌ഐആർ നടപടികളിൽ പൊതുജനങ്ങൾക്ക് പങ്കാളികളാകാനും, പരാതികൾ പരിഹരിക്കാനുമായി ധാരാളം അവസരങ്ങൾ കമ്മീഷൻ ഈ പ്രക്രിയയിലുടനീളം നൽകിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
Story Summary
The Supreme Court upheld the Election Commission’s Special Intensive Revision (SIR) process for voter lists, stating it infuses life into the Constitution and aligns with fair elections. The bench comprising Justices Surya Kant and Joymalya Bagchi dismissed petitions alleging that SIR is a backdoor citizenship test, clarifying that omission from the voter list does not mean loss of citizenship.

