Times Kerala

എസ്‍യുവിയുടെ ബോണറ്റില്‍ കയറി ഇരുന്ന് വിവാഹ റീല്‍ ഷൂട്ട്; വീഡിയോ വൈറല്‍, പിന്നാലെ പിഴയിട്ട് പോലീസും

 
എസ്‍യുവിയുടെ ബോണറ്റില്‍ കയറി ഇരുന്ന് വിവാഹ റീല്‍ ഷൂട്ട്; വീഡിയോ വൈറല്‍, പിന്നാലെ പിഴയിട്ട് പോലീസും

വാഹനങ്ങളുമായി ബന്ധപ്പെട്ട റീലുകള്‍ ഏറെ നമ്മള്‍ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ഉത്തര്‍പ്രദേശില്‍ നിന്നുള്ള വിവാഹ റീല്‍ വീഡിയോയ്ക്ക് എതിരെ നടപടിയുമായി പോലീസ് എത്തിയതായിയാണ്  വാര്‍ത്ത വരുന്നത്.  ഉത്തര്‍പ്രദേശില്‍ നിന്ന് വിവാഹ ആഘോഷത്തിനിടെ ചിത്രീകരിക്കപ്പെട്ട ഒരു റീല്‍ അടുത്തിടെ ഇന്‍സ്റ്റാഗ്രാമില്‍ വൈറലായിരുന്നു. റീലിനായി ഷൂട്ട് ചെയ്യപ്പെട്ട വീഡിയോ sachkadwahai എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് പങ്കുവയ്ക്കപ്പെട്ടത്. ഒരു യുവതി, വിവാഹ വസ്ത്രത്തില്‍ എസ്‍യുവിയുടെ ബോണറ്റില്‍ കയറി ഇരിക്കുകയും വാഹനം തിരക്കേറിയ റോഡിലൂടെ പതുക്കെ സഞ്ചരിക്കുന്നതും  വീഡിയോയില്‍ കാണാം. 'വധു റീലിന് വേണ്ടി കാറിന്‍റെ ബോണറ്റില്‍ കയറി യാത്ര ചെയ്തു. 15,500 രൂപ ഫൈന്‍ അടപ്പിച്ച് യുപി പോലീസ്' എന്ന് വീഡിയോയില്‍ എഴുതിയിട്ടുണ്ട്. രസകരമായ നിരവധി കമന്‍റുകളാണ് വീഡിയോയ്ക്ക് താഴെ ചിലര്‍ കുറിച്ചിട്ടുണ്ട്. 

Related Topics

Share this story