Times Kerala

എ​ൻ​ ഡി ​എ​യി​ൽ ഇര​ട്ട നീ​തി​യെ​ന്ന് പറഞ്ഞ് ശി​വ​സേ​ന ഷി​ൻ​ഡേ വി​ഭാ​ഗം

 
ശിവസേന
ന്യൂ​ഡ​ൽ​ഹി: ശി​വ​സേ​ന ഷി​ൻ​ഡേ വി​ഭാ​ഗം നേ​താ​ക്ക​ൾ എ​ൻ ​ഡി ​എ​യി​ൽ ഇ​ര​ട്ട നീ​തി​യെ​ന്ന് പറഞ്ഞ് രംഗത്ത്. നേതാക്കൾ വ്യക്തമാക്കിയത് മൂ​ന്നാം ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ൽ അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ല​ഭി​ച്ചി​ല്ലെ​ന്നാണ്. പാർട്ടി മുന്നണിയിൽ മൂ​ന്നാ​മ​ത്തെ ഒ​റ്റ​ക്ക​ക്ഷി​യാ​ണ്. എന്നിട്ടും ക്യാ​ബി​ന​റ്റ് മ​ന്ത്രി സ്ഥാ​നം ന​ൽ​കി​യി​ല്ലെന്നാണ് നേതാക്കളുടെ പരാതി. ക്യാ​ബി​ന​റ്റ് മ​ന്ത്രി​സ്ഥാ​നം ഒ​ന്നും ര​ണ്ടും സീ​റ്റു​ക​ളു​ള്ള പാ​ർ​ട്ടി​ക​ൾ​ക്ക് ന​ൽ​കിയെന്നും സ്വ​ത​ന്ത്ര ചു​മ​ത​ല​യു​ള്ള സ​ഹ​മ​ന്ത്രി സ്ഥാ​ന​മാ​ണ് ശി​വ​സേ​ന​യ്ക്ക് ല​ഭി​ച്ച​തെന്നും നേതാക്കൾ പറയുന്നു. പാർട്ടിക്ക് ബി ​ജെ ​പി​യു​ടെ ദീ​ർ​ഘ​കാ​ല​മാ​യു​ള്ള സ​ഖ്യ​ക​ക്ഷി എ​ന്ന പ​രി​ഗ​ണ​ന ലഭിച്ചില്ലെന്ന് പറഞ്ഞ എം പി ശ്രീ​രം​ഗ് ബ​ർ​നെ എ​ൻ ​സി ​പി അ​ജി​ത് പ​വാ​ർ പ​ക്ഷ​ത്തി​നും പ​രി​ഗ​ണ​ന ല​ഭി​ച്ചി​ല്ലെന്നും കൂട്ടിച്ചേർത്തു. 

Related Topics

Share this story