ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗിക അതിക്രമം; ഐആര്‍എസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍
May 20, 2023, 11:09 IST

ന്യൂഡല്‍ഹി: സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയെന്ന യുവ ഐഎഎസ് ഉദ്യോഗസ്ഥയുടെ പരാതിയില്‍ ഐആര്‍എസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍. സ്ത്രീത്വത്തെ അപമാനിച്ചു, ശല്യപ്പെടുത്തുന്ന രീതിയില്‍ പിന്തുടര്ന്നു തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച ഉദ്യോഗസ്ഥ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡൽഹി പോലീസ് ഇയാൾക്കെതിരെ കേസെടുത്തത്. കോവിഡ് കാലത്തെ ഡ്യൂട്ടിയ്ക്കിടയിലാണ് ഐആര്‍എസ് ഉദ്യോഗസ്ഥനെ പരിചയപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു. ഇയാളുമായി ബന്ധം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥയെ നിരന്തരം ശല്യം ചെയ്തെന്ന് പരാതിയിൽ പറയുന്നു.

പരാതിക്കാരിയുടെ ഓഫീസിലെത്തിയും ഇയാള്‍ ഭീഷണി തുടർന്നെന്നും ഭാര്യയെ ശല്യം ചെയ്യരുതെന്ന് ഉദ്യോഗസ്ഥയുടെ ഭര്‍ത്താവടക്കം താക്കീത് നല്‍കിയിട്ടും ഇയാളുടെ പെരുമാറ്റത്തില്‍ മാറ്റമുണ്ടായില്ലെന്നും പരാതിയില്‍ പറയുന്നു.