സ്കൂൾ ബസ് ഡ്രൈവർ കുത്തേറ്റു മരിച്ചു; പ്രതി പിടിയിൽ
Fri, 5 May 2023

ന്യൂഡൽഹി: ഡൽഹിയിൽ സ്കൂൾ ബസ് ഡ്രൈവർ കുത്തേറ്റു മരിച്ചു. വിരേന്ദർ(35) എന്ന ആളാണ് കൊല്ലപ്പെട്ടത്. തെക്കുകിഴക്കൻ ഡൽഹിയിലെ ഗോവിന്ദ്പുരിയിലുള്ള ഗുരു രവിദാസ് മാർഗിലെ മച്ചി മാർക്കറ്റിലാണ് സംഭവം നടന്നത്.
സംഭവത്തിൽ നവജീവൻ ക്യാമ്പിലെ താമസക്കാരനായ അനിൽ (33) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അനിലിന്റെ ഭാര്യയും വിരേന്ദറും ഒരേ സ്കൂളിലാണ് ജോലി ചെയ്തിരുന്നത്. ഇരുവരും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന അനിലിന്റെ സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.