Times Kerala

വിശ്വകര്‍മ്മ ജയന്തിയില്‍ പിഎം വിശ്വകര്‍മ്മ യോജന അവതരിപ്പിച്ച് നരേന്ദ്ര മോദി
 

 
 'കോ​ൺ​ഗ്ര​സ് ക​ർ​ണാ​ട​ക​യെ കാ​ണു​ന്ന​ത് എ​ടി​എം ആ​യി'; നരേന്ദ്ര മോ​ദി

ന്യൂഡല്‍ഹി: പരമ്പരാഗത കരകൗശലത്തൊഴിലാളികള്‍ക്കായി നരേന്ദ്ര മോദി സര്‍ക്കാറിന്റെ പിഎം വിശ്വകര്‍മ്മയോജന സെപ്റ്റംബര്‍ 17 ന് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും. ഞായറാഴ്ച രാവിലെ 11 മണിക്ക് ദ്വാരകയിലെ ഇന്ത്യ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സ്‌പോ സെന്ററിലാണ് ഉദ്ഘാടന ചടങ്ങുകള്‍. പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.

സ്വാതന്ത്ര്യദിനത്തിലാണ് രാജ്യത്തെ പരമ്പരാഗത തൊഴില്‍ മേഖലയ്ക്കായി വിശ്വകര്‍മ്മ യോജന പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. 13000 കോടി രൂപയാണ് അഞ്ച് വര്‍ഷം കൊണ്ട് ഈ മേഖലയുടെ ഉന്നമനത്തിന് കേന്ദ്രസര്‍ക്കാര്‍ ചെലവാക്കുക. സ്വര്‍ണ്ണപ്പണിക്കാര്‍, ഇരുമ്പ് പണിക്കാര്‍, അലക്കുകാര്‍, ബാര്‍ബര്‍മാര്‍, കല്‍പ്പണിക്കാര്‍ തുടങ്ങി പതിനെട്ട് പരമ്പരാഗത തൊഴിലുകള്‍ ആദ്യഘട്ടത്തില്‍ പദ്ധതിയ്ക്കുകീഴില്‍ ഉള്‍പ്പെടുത്തും.
 

Related Topics

Share this story