Times Kerala

കർണാടകയിലെ വിജയപുര ജില്ലയിൽ കുഴൽക്കിണറിൽ വീണ ഒന്നര വയസുകാരനെ രക്ഷിച്ചു

 
new baby
കർണാടകയിലെ വിജയപുര ജില്ലയിൽ കുഴൽക്കിണറിൽ വീണ ഒന്നര വയസുകാരനെ രക്ഷിച്ചു. 20 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് അവസാനമാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. എൻഡിആർഎഫും എസ്ഡിആർഎഫും ചേർന്നായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്. വിജയപുരയിലെ ഇൻഡി താലൂക്കിലുള്ള ലച്യാൻ ​ഗ്രാമത്തിലാണ് സംഭവം നടന്നത്.

കഴിഞ്ഞ ദിവസം വീടിന് അടുത്തായി കളിക്കാനിറങ്ങിയ കുഞ്ഞ്, തുറന്നുകിടന്ന കുഴൽകിണറിനുള്ളിലേക്ക് വീഴുകയായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ടതോടെയാണ് അപകടം നടന്ന വിവരം വീട്ടുകാർ അറിഞ്ഞത്. ഉടൻ തന്നെ പോലീസിൽ അറിയിക്കുകയും ബുധനാഴ്ച വൈകിട്ട് 6.30ഓടെ രക്ഷാദൗത്യം ആരംഭിക്കുകയും ചെയ്തു.

Related Topics

Share this story