Times Kerala

 ഇനി പുതിയ ആവാസ വ്യവസ്ഥ! കുനോ നാഷണൽ പാർക്കിൽ നിന്നും 3 ചീറ്റകൾ കൂടി കാട്ടിലേക്ക്

 
 ഇനി പുതിയ ആവാസ വ്യവസ്ഥ! കുനോ നാഷണൽ പാർക്കിൽ നിന്നും 3 ചീറ്റകൾ കൂടി കാട്ടിലേക്ക്
മധ്യപ്രദേശിലെ സിയോപ്പൂർ ജില്ലയിലെ കുനോ നാഷണൽ പാർക്കിൽ നിന്നും ചീറ്റകളെ കാട്ടിലേക്ക് തുറന്നുവിട്ടു. ഇത്തവണ 3 ചീറ്റകളെയാണ് കാട്ടിലേക്ക് തുറന്നുവിട്ടത്.  ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിലെത്തിച്ച അഗ്നി, വായു എന്നീ രണ്ട് ആൺ ചീറ്റകളെയും, ഗാമിനി എന്ന പെൺ ചീറ്റയെയുമാണ് കാട്ടിലേക്ക് തുറന്നുവിട്ടത്. ഇതോടെ, കാട്ടിലേക്ക് തുറന്നുവിട്ട ചീറ്റകളുടെ എണ്ണം ആറായി.

നമീബിയൻ ചീറ്റകളിൽ ഒന്നിനെ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഫ്രീ റേഞ്ചിലേക്ക് വിട്ടയക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. മറ്റൊരു പെൺ ചീറ്റ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിനാൽ, അതിനെ മോചിപ്പിക്കുകയില്ല.  പെൺ ചീറ്റകളും, 3 ആൺ ചീറ്റകളുമടക്കം കഴിഞ്ഞ വർഷം സെപ്തംബറിൽ 8 ചീറ്റകളെയാണ് ഇന്ത്യയിൽ എത്തിച്ചത്

Related Topics

Share this story