Times Kerala

ഇവിടെ ആർക്കും വിലക്കില്ല: ട്രാൻസ്ജെൻ്ററുകൾക്ക് ആരാധനാ സൗകര്യമൊരുക്കി മുസ്ലിം ദേവാലയം

 
ഇവിടെ ആർക്കും വിലക്കില്ല: ട്രാൻസ്ജെൻ്ററുകൾക്ക് ആരാധനാ സൗകര്യമൊരുക്കി മുസ്ലിം ദേവാലയം
 ബംഗ്ലാദേശിലെ ധാക്കയിൽ മുസ്ലിം പള്ളിയിലേക്ക് ട്രാൻസ്ജെൻ്ററുകൾക്കും പ്രവേശനം. ധാക്ക നഗരത്തിൻ്റെ വടക്ക് ഭാഗത്തായുള്ള മൈമൻസിങ് മേഖലയിൽ പുതുതായി സ്ഥാപിച്ച മുസ്ലിം പള്ളിയിലാണ് ട്രാൻസ്ജെൻ്ററുകളെ പ്രവേശിപ്പിച്ചത്. ബ്രഹ്മപുത്ര നദിക്കരയിൽ കെട്ടിയ ഒറ്റ മുറി ഷെഡിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. ട്രാൻസ്ജെൻ്റർ വിഭാഗത്തിന് പള്ളിയിൽ ആരാധനക്ക് അനുവാദം ലഭിക്കുന്നില്ലെന്ന് അറിഞ്ഞ് സർക്കാർ തലത്തിൽ നടത്തിയ നീക്കത്തിലൂടെയാണ് പള്ളി നിർമ്മാണത്തിന് സ്ഥലം അനുവദിച്ചത്.  ഇവിടെ ആക്രമിക്കപ്പെടുമെന്നോ ആട്ടിയകറ്റുമെന്നോ പേടിക്കാതെ തന്നെ ട്രാാൻസ്ജെൻ്ററുകൾക്ക് ഇവിടെ മറ്റ് വിശ്വാസികൾക്കൊപ്പം പ്രാർത്ഥിക്കാൻ സാധിക്കും.  താത്കാലിക സംവിധാനമെന്ന നിലയിലാണ് ഇവിടെ ഷെഡിന് അകത്ത് ആരാധനാ സംവിധാനം ഒരുക്കിയത്.

Related Topics

Share this story