Times Kerala

നീറ്റ് ചോദ്യപേപ്പർ ചോർച്ച: രണ്ടുപേർ കൂടി അറസ്റ്റിൽ

 
നീറ്റ് ക്രമക്കേട്: ഗുജറാത്തിൽ സ്കൂൾ ഉടമ അറസ്റ്റിൽ

പട്ന: നീറ്റ് ചോദ്യപേപ്പർ ചോർച്ചാ കേസിൽ രണ്ടുപേർ കൂടി പിടിയിലായി. ഒരു പരീക്ഷാർഥിയെയും നേരത്തെ അറസ്റ്റിലായ മറ്റൊരു വിദ്യാർഥിയുടെ പിതാവിനെയുമാണ് പിടിയിലാക്കിയത്. ഇരുവരെയും ബിഹാറിൽ നിന്നാണ്  സി.ബി.ഐ പിടികൂടിയത്. കേസിലെ മുഖ്യ ആസൂത്രകനായ അമൻ സിങ് ഉൾപ്പെടെ നിരവധിപേ‍ർ ഇതിന് മുൻപ് അറസ്റ്റിലായിരുന്നു.

ജൂൺ 23നാണ് സി.ബി.ഐ നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ കേസെടുത്തത്. ആദ്യ അറസ്റ്റ്  ജൂൺ 27ന് രേഖപ്പെടുത്തി. നേരത്തെ, ജയ് ജലറാം സ്‌കൂൾ പ്രിൻസിപ്പൽ, ഫിസിക്‌സ് അധ്യാപകൻ, ഹിന്ദി മാധ്യമ സ്ഥാപന മാർക്കറ്റിങ്‌ വിഭാഗത്തിലെ ജീവനക്കാരൻ, മറ്റൊരു സ്വകാര്യ സ്‌കൂൾ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ എന്നിവരും അറസ്റ്റിലായിരുന്നു.

Related Topics

Share this story