HomeNational'ബംഗാളിൽ ഭരണമാറ്റം ഉറപ്പ്, മമതയുടെ നുണകൾക്ക് ഇനി ആയുസ്സില്ല': അമിത് ഷാ...

‘ബംഗാളിൽ ഭരണമാറ്റം ഉറപ്പ്, മമതയുടെ നുണകൾക്ക് ഇനി ആയുസ്സില്ല’: അമിത് ഷാ | Mamata Banerjee

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായപ്പോൾ സംസ്ഥാനത്ത് ശക്തമായ ഭരണമാറ്റത്തിന്റെ സൂചനകളാണ് ദൃശ്യമാകുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭയത്തിൽ നിന്ന് വിശ്വാസത്തിലേക്കുള്ള മാറ്റമാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും ബിജെപിയെ അധികാരത്തിലെത്തിക്കാൻ വോട്ടർമാർ വലിയ ആവേശമാണ് പ്രകടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.(Mamata Banerjee’s lies will have no more life, says Amit Shah)

ആദ്യഘട്ട വോട്ടെടുപ്പ് നടന്ന 152 സീറ്റുകളിൽ 110-ലധികം സീറ്റുകൾ ബിജെപിക്ക് ലഭിക്കുമെന്ന് അമിത് ഷാ അവകാശപ്പെട്ടു. മമത ബാനർജിയുടെ നുണകൾക്ക് ഇനി ആയുസ്സില്ല. വരാനിരിക്കുന്ന ഘട്ടങ്ങളിലും മികച്ച പോളിംഗ് രേഖപ്പെടുത്തും. ബംഗാളിൽ ബിജെപി മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരും, മമതയ്ക്ക് ഇനി രാഷ്ട്രീയ നിലനിൽപ്പില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ ബംഗാളി സംസാരിക്കുന്ന, സംസ്ഥാനത്തുനിന്നുള്ള ഒരാൾ തന്നെയാകും മുഖ്യമന്ത്രിയെന്ന് അമിത് ഷാ വ്യക്തമാക്കി. ‘മണ്ണിന്റെ മകൻ’ തന്നെയാകും നാട് ഭരിക്കുകയെന്നും അദ്ദേഹം ഉറപ്പുനൽകി.

Clickable Info Box