പഞ്ചാബ്​ മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്​ കോവിഡ്

news
ന്യൂഡൽഹി: പഞ്ചാബ്​ മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്​ കോവിഡ്​ സ്ഥിരീകരിച്ചു. ചെറിയ രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അദ്ദേഹം ​ പരിശോധനക്ക്​ വിധേയമാകുകയായിരുന്നു.

രോഗവിവരം അമരീന്ദർ സിങ്​ ട്വിറ്ററിൽ പങ്കുവെച്ചു. 'ചെറിയ രോഗലക്ഷണങ്ങളോടെ എനിക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ഇപ്പോൾ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. അടുത്ത ദിവസങ്ങളിൽ ഞാനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്നും പരിശോധനക്ക്​ വിധേയമാകണമെന്നും അഭ്യർഥിക്കുന്നുവെന്നും അമരീന്ദർ സിങ്​ ട്വീറ്റ്​ ചെയ്തു.

Share this story