Description
Digital Voice of Kerala
Thursday, May 14, 2026

Digital Voice of Kerala
HomeNational'പാർട്ടിയാണ്, ജനങ്ങളാണ് വലുത്, VD സതീശന് എല്ലാവിധ പിന്തുണയും ഉണ്ടാകും': KC...

‘പാർട്ടിയാണ്, ജനങ്ങളാണ് വലുത്, VD സതീശന് എല്ലാവിധ പിന്തുണയും ഉണ്ടാകും’: KC വേണുഗോപാൽ | KC Venugopal Supports VD Satheesan

🎙️ Latest Podcast

ന്യൂഡൽഹി: കേരള മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തോട് ക്രിയാത്മകമായി പ്രതികരിച്ച് കെ.സി. വേണുഗോപാൽ. തന്റെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും പാർട്ടിയുടെയും ജനങ്ങളുടെയും താൽപ്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.(KC Venugopal Supports VD Satheesan As Kerala Chief Minister)

വി.ഡി. സതീശനെ ഹൃദയം തുറന്ന് അഭിനന്ദിക്കുന്നു. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്ന ഒരു സർക്കാരായിരിക്കും കേരളത്തിലുണ്ടാകുക. സർക്കാരിനും മുഖ്യമന്ത്രിക്കും എല്ലാവിധ സഹകരണവും വാഗ്ദാനം ചെയ്യുന്നു. ഇതുവരെ നടന്ന ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഇനി സ്ഥാനമില്ല. നേതൃത്വം എല്ലാ വശങ്ങളും ചിന്തിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തത്. കേരളത്തിലെ വിഷയമായതിനാലാണ് ഔദ്യോഗിക പ്രഖ്യാപനത്തിൽ നിന്ന് താൻ വിട്ടുനിന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

വ്യക്തിപരമായ ആക്ഷേപങ്ങളും ആക്രമണങ്ങളും ഇനിയും സഹിക്കാൻ തയ്യാറാണ്. അടിയുറച്ച കോൺഗ്രസ് പ്രവർത്തകനാണെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കടുത്ത മത്സരമുണ്ടായിരുന്നെങ്കിലും സതീശന്റെ പേര് പ്രഖ്യാപിച്ചതോടെ പാർട്ടിയിലെ ഐക്യം ഊട്ടിയുറപ്പിക്കാനുള്ള ശ്രമത്തിലാണ് കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ.

Story Summary 

Senior Congress leader K.C. Venugopal has fully endorsed the High Command’s decision to appoint V.D. Satheesan as the Kerala Chief Minister. Emphasizing his loyalty to the party, Venugopal offered his complete support to the new government and urged his supporters to accept the leadership’s final choice for the welfare of the state.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.