ജയം രവി ചിത്രം ‘അഗിലൻ’ വീഡിയോ ഗാനം എത്തി

ജയം രവി ചിത്രം ‘അഗിലൻ’ വീഡിയോ ഗാനം എത്തി

ജയം രവി നായകനായി ഏറ്റവും ഒടുവിലെത്തിയ ചിത്രമാണ് ‘അഗിലൻ’. എൻ കല്യാണ കൃഷ്‍ണനാണ് ചിത്രം സംവിധാനവും തിരക്കഥയും ചെയ്‍തിരിക്കുന്നത്. ഇപ്പോൾ ജയം രവിയുടെ ‘അഗിലൻ’ എന്ന ചിത്രത്തിലെ ഗാനം പുറത്തിവിട്ടിരിക്കുകയാണ്. പ്രിയ ഭവാനി ശങ്കര്‍, തന്യ, ചിരാഗ്, ഹരീഷ് പേരടി, ഹരീഷ് ഉത്തമൻ, തരുണ്‍ അറോറ, മധുസുതൻ റാവു, സായ് ധീന, ഐ എസ് രാജേഷ് എന്നിവര്‍ വേഷമിട്ടിരിക്കുന്ന ‘അഗിലനി’ലെ ‘ദ്രോഗം’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. സാം സി എസ് സ്വന്തം സംഗീതത്തില്‍ വിവേകിന്റെ രചനയില്‍ ശിവത്തോട് ചേര്‍ന്നാണ് പാടിയിരിക്കുന്നത്. വിവേക് ആനന്ദ് ആണ് ഛായാഗ്രാഹകൻ. കലാസംവിധാനം വിജയ് മുരുഗൻ ആണ്. 

Share this story