ജമ്മുകശ്മീരിൽ ഏറ്റുമുട്ടല്‍: ഭീകരര്‍ക്കായുള്ള തിരച്ചില്‍ ഏഴാം ദിവസവും തുടരുന്നു
Sep 19, 2023, 11:46 IST

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികന്റെ മൃതദേഹം കണ്ടെടുത്തു. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ഏറ്റുമുട്ടലിനിടെ കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തിയത്. ശിപായി പ്രദീപ് സിംഗി(27)നാണ് ജീവന്‍ നഷ്ടമായത്. ഏഴുവര്‍ഷമായി സൈന്യത്തില്‍ സേവനമനുഷ്ഠിച്ച പ്രദീപ് പഞ്ചാബിലെ പട്യാല സ്വദേശിയാണ്. സെപ്തംബര്‍ 13 മുതലാണ് പ്രദീപിനെ കാണാതായത്.ഇതോടെ അനന്ത്‌നാഗില്‍ ഓപ്പറേഷനില്‍ വീരമൃത്യു വരിച്ച സുരക്ഷാ സൈനികരുടെ എണ്ണം അഞ്ചായി. അതേസമയം കൊക്കര്‍ നാഗില്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ ഏഴാം ദിവസത്തിലേക്ക് കടന്നു. മൂന്ന് ഭീകരരെ സൈന്യം വളഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.