HomeNationalഹോർമുസ് കടലിടുക്ക് കടന്ന് എൽപിജി ടാങ്കറുകൾ; ഇന്ധന സ്റ്റോക്ക് സുരക്ഷിതമെന്ന് കേന്ദ്രം;...

ഹോർമുസ് കടലിടുക്ക് കടന്ന് എൽപിജി ടാങ്കറുകൾ; ഇന്ധന സ്റ്റോക്ക് സുരക്ഷിതമെന്ന് കേന്ദ്രം; പ്രവാസികൾക്ക് സഹായം | India Fuel Supply Status

ന്യൂഡൽഹി: ഇസ്രായേൽ-ഇറാൻ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടെങ്കിലും ഇന്ത്യയിലേക്കുള്ള എൽപിജി നീക്കം സുഗമമായി തുടരുന്നു (India Fuel Supply Status). രണ്ട് പ്രധാന എൽപിജി ടാങ്കറുകൾ കൂടി സുരക്ഷിതമായി കടലിടുക്ക് പിന്നിട്ടതായി സർക്കാർ അറിയിച്ചു.

94,000 മെട്രിക് ടൺ എൽപിജിയുമായി വരുന്ന BW TYR, BW ELM എന്നീ കപ്പലുകൾ വരും ദിവസങ്ങളിൽ ഇന്ത്യൻ തീരത്തെത്തും. BW TYR -മാർച്ച് 31-ന് മുംബൈയിൽ എത്തും.BW ELM- ഏപ്രിൽ 1-ന് മംഗളൂരു തീരത്തെത്തും- കേന്ദ്രം വ്യക്തമാക്കി.

അതേസമയം , രാജ്യത്തെ എല്ലാ പെട്രോൾ പമ്പുകളിലും ആവശ്യത്തിന് ഇന്ധനം ലഭ്യമാണ്. അടുത്ത 60 ദിവസത്തേക്കുള്ള ക്രൂഡ് ഓയിൽ കരുതിയിട്ടുണ്ടെന്നും പരിഭ്രാന്തരായി ഇന്ധനം വാങ്ങിക്കൂട്ടേണ്ടതില്ലെന്നും സർക്കാർ നിർദ്ദേശിച്ചു.പടിഞ്ഞാറൻ പേർഷ്യൻ ഗൾഫ് മേഖലയിലുള്ള 18 ഇന്ത്യൻ പതാകയുള്ള കപ്പലുകളെയും അതിലെ 485 ജീവനക്കാരെയും ഡിജി ഷിപ്പിംഗ് നിരന്തരം നിരീക്ഷിക്കുന്നുണ്ട്.

പ്രവാസികൾക്കുള്ള സഹായം:
ഗൾഫ് മേഖലയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾ നിരീക്ഷിക്കുന്നതിനൊപ്പം പ്രവാസികളുടെ ക്ഷേമത്തിനും മുൻഗണന നൽകുന്നു.
മാർച്ച് 26-ന് അബുദാബിയിൽ മിസൈൽ ആക്രമണത്തെത്തുടർന്നുണ്ടായ അവശിഷ്ടങ്ങൾ പതിച്ചു മരിച്ച ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.ഒമാനിലെ സലാലയിൽ പരിക്കേറ്റ ഇന്ത്യൻ പൗരന് എംബസിയുടെ നേതൃത്വത്തിൽ വിദഗ്ധ വൈദ്യസഹായം ഉറപ്പാക്കി.

പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കേന്ദ്ര സർക്കാർ 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ട്. തുറമുഖ പ്രവർത്തനങ്ങൾ സാധാരണ നിലയിലാണ്. യുദ്ധം കാരണം വിതരണ ശൃംഖലയിൽ തടസ്സമുണ്ടാകാതിരിക്കാൻ മറ്റ് 40-ഓളം രാജ്യങ്ങളിൽ നിന്ന് ക്രൂഡ് ഓയിൽ എത്തിക്കാനുള്ള ബദൽ മാർഗങ്ങളും ഇന്ത്യ സജ്ജമാക്കിയിട്ടുണ്ട്.

Short Story Summary:
The Indian government assured that there is no shortage of petrol or diesel, urging citizens not to panic. Two LPG tankers, BW TYR and BW ELM, carrying 94,000 MT of gas, have cleared the Strait of Hormuz and will reach Mumbai and Mangalore by March 31 and April 1, respectively. The government is also coordinating the repatriation of an Indian national’s body from Abu Dhabi following a missile debris incident and providing medical aid to an injured Indian in Salalah, Oman. All 18 Indian-flagged vessels in the Gulf are being closely monitored for safety.

WhatsApp Channel Banner

Latest updates

തൃണമൂൽ കോൺഗ്രസ് വിമത വിഭാഗത്തിൽ വിള്ളൽ; എൻ.ഡി.എ യോഗം...

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് വിമത വിഭാഗമായ നാഷണൽ കോൺഗ്രസ് ഓഫ് ഇന്ത്യ (NCPI) ഗ്രൂപ്പിൽ വീണ്ടും അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമാകുന്നു (TMC rebel MPs NDA meeting boycott). മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും...

‘നിങ്ങൾക്ക് ആണത്തമുണ്ടെങ്കിൽ സ്ത്രീയെ അധിക്ഷേപിക്കതിരിക്കാൻ ശ്രമിക്കൂ’: ഉദയനിധി സ്റ്റാലിനെതിരെ...

ന്യൂഡൽഹി: തമിഴ്‌നാട് പ്രതിപക്ഷ നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ നടി തൃഷയ്ക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ രൂക്ഷവിമർശനവുമായി ബി.ജെ.പി നേതാവും നടിയുമായ ഖുശ്ബു സുന്ദർ. സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ഉദയനിധി തന്നെത്തന്നെ...

എഥനോളിന്റെ രാസസൂത്രവാക്യം പോസ്റ്റ് ചെയ്തു; നടൻ സണ്ണി വെയ്ന്...

തിരുവനന്തപുരം: പെട്രോളിൽ എഥനോൾ കലർത്തുന്ന ഇ20 (Sunny Wayne ethanol Facebook post controversy) നയത്തിനെതിരെ രാജ്യത്തുടനീളം ജനരോഷം ശക്തമാകുന്നതിനിടെ, എഥനോളിന്റെ രാസസൂത്രവാക്യം ഫേസ്ബുക്കിൽ പങ്കുവെച്ച നടൻ സണ്ണി വെയ്ന് നേരെ സൈബർ...

‘മരിക്കുമെന്നാണ് കരുതിയത്’: ആകാശച്ചുഴിയിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർ,...

ന്യൂഡൽഹി: ഫുക്കറ്റിൽ നിന്ന് ന്യൂഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടതിനെ തുടർന്ന് 137 യാത്രക്കാരും 8 ജീവനക്കാരുമടക്കം നിരവധി പേർക്ക് പരിക്ക്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ക്യാബിൻ ക്രൂവിലെ 4 അംഗങ്ങൾ...

വിദ്യാഭ്യാസ, തൊഴിൽ മേഖലയ്ക്ക് മുൻഗണന: തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിൻ്റെ...

ചെന്നൈ: തമിഴക വെട്രി കഴകം സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി എൻ. മേരി വിൽസൺ നിയമസഭയിൽ അവതരിപ്പിക്കുകയാണ്. വിദ്യാഭ്യാസ മേഖലയ്ക്ക് മുൻഗണന നൽകുന്നതിനൊപ്പം തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പൂർത്തീകരിക്കുന്ന നിരവധി ജനപ്രിയ പദ്ധതികളാണ് ബജറ്റിൽ...

DON'T MISS

ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവം!: അമ്മയും കുഞ്ഞും...

ഹനോയി: എട്ടു മാസം ഗർഭിണിയായ 25-കാരി ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവിച്ചു. വിയറ്റ്‌നാമിലാണ് സംഭവം നടന്നത്. ഓഗസ്റ്റ് 3-ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവിനൊപ്പം ബൈക്കിൽ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു യുവതി.(Pregnant woman...

പഠിക്കാനെന്ന് പറഞ്ഞ് ഫോൺ വാങ്ങി: ‘റോബ്ലോക്സ്’ ഗെയിമിൽ എട്ടാം...

ന്യൂഡൽഹി: പഠിക്കാനെന്ന വ്യാജേന പിതാവിന്റെ മൊബൈൽ ഫോൺ വാങ്ങിയ എട്ടാം ക്ലാസുകാരൻ 'റോബ്ലോക്സ്' എന്ന ജനപ്രിയ ഓൺലൈൻ ഗെയിമിനായി ചെലവഴിച്ചത് 42,000 രൂപ. ഇൻ-ഗെയിം വിർച്വൽ കറൻസിയായ 'റോബക്സ്' വാങ്ങാനാണ് കുട്ടി തുക...

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...